ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് 10 മാസത്തിലേറെയായി അടച്ചിരിക്കുന്ന രാഷ്ട്രപതി ഭവൻ ഫെബ്രുവരി ആറ് മുതൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സർക്കാർ അവധി ദിവസങ്ങളിലൊഴികെ ശനിയാഴ്ചയും ഞായറാഴ്ചയും രാഷ്ട്രപതി ഭവൻ പ്രവർത്തിക്കും.
ഓരോ സന്ദർശകനും 50 രൂപ അടച്ചുകൊണ്ട് ഓൺലൈനായി ബുക്ക് ചെയ്യാം. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.