ജയ്‌പൂര്‍: രാജസ്ഥാനിൽ 802 പുതിയ കൊവിഡ് കേസുകളും ഏഴ് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,06,700 ആയി. 17,541 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 86,333 പേരാണ് രാജസ്ഥാനിൽ ഇതുവരെ കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 1,271 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 50 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 50,20,360 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകളിൽ 9,95,933 സജീവ കൊവിഡ് കേസുകളും 39,42,361 രോഗമുക്തിയും 82,066 കൊവിഡ് മരണങ്ങളും ഉൾപ്പെടുന്നു.