കാലങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് ഗുജ്ജറുകൾക്ക് അഞ്ചു ശതമാനം സംവരണം അനുവദിച്ചുള്ള ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കിയത്. സംവരണം അ.നുവദിക്കാന്‍ ഭരണഘടന ഭേദഗതി നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു. സംവരണം അൻപത് ശതമാനം മാത്രമെന്ന സുപ്രീംകോടതി വിധി മറി കടക്കുന്ന പശ്ചാത്തലത്തിൽ ആണ് കേന്ദ്രത്തെ സമീപിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ലും രാജസ്ഥാൻ നിയമസഭ പാസാക്കി.
നിലവിൽ ഒരു ശതമാനം സംവരണമാണ് ഗുജ്ജറുകൾക്ക് ഉള്ളത്. അതീവ പിന്നാക്ക സമുദായമെന്ന നിലയിൽ ഗുജ്ജറുകള്‍ക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണവും ലഭിക്കുന്നുണ്ട്. ഇത് അഞ്ച് ശതമാനമായി ഉയർത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സമരത്തെ തുടർന്ന് സവായ് മധോപുർ ജില്ലയിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു