ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണ്‍ കാലം അറ്റകുറ്റപണികൾ പൂർത്തീകരിക്കാനായി ഉപയോഗിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. അപൂർവമായി ലഭിക്കുന്ന അവസരമായി ലോക്ക് ഡൗണിനെ കണ്ടാണ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. യാത്ര കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും ആക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 500 ഹെവിഡ്യൂട്ടി ട്രാക്ക് മെയിന്‍റനന്‍സ് ഉപകരണങ്ങളാണ് ഇതിനായി ദിവസേന ഉപയോഗിക്കുന്നത്. ഈ പ്രവർത്തിയിലൂടെ 12,720 കിലോമീറ്റർ ദൂരത്തില്‍ ട്രാക്കിലെ അറ്റകുറ്റ പണികൾ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൾട്രാസോണിക്ക് ഫ്ലോ ഡിറ്റക്‌ഷന്‍ സിസ്റ്റം ഉപോയഗിച്ച് 30,182 കിലോമീറ്ററോളം ട്രാക്കും പരിശോധിച്ചു. അതേസമയം ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പാസഞ്ചർ ട്രെയിന്‍ സേവനങ്ങൾ റദ്ദാക്കിയ നടപടി 2020 മെയ് 17 വരെ നീട്ടി. സംസ്ഥാന സർക്കാരുകൾ ആവശ്യപെടുന്ന പക്ഷം സ്‌പെഷ്യല്‍ ട്രെയിനുകൾ സർവീസ് നടത്തും. കേന്ദ്ര നിർദേശം അനുസരിച്ചായിരിക്കും ഇത്. ചരക്ക്, പാഴ്‌സല്‍ സർവീസുകൾ നിലവിലുള്ളത് പോലെ പ്രവർത്തനം തുടരും.
ലോക്ക് ഡൗണ്‍ കാലത്ത് അറ്റകുറ്റപണി പൂർത്തീകരിക്കാനൊരുങ്ങി റെയില്‍വേ - റെയില്‍വേ അറ്റകുറ്റപണി വാർത്ത
കൊവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് പാസഞ്ചർ ട്രെയിന്‍ സേവനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തില്‍ വിവിധ അറ്റകുറ്റപണികൾ ത്വരിത ഗതിയില്‍ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ