ഡൽഹി: ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര . 14 ദിവസത്തിനുള്ളിൽ മുഴുവൻ കുടിശികയും ബിജെപി നൽകുമെന്ന് അവകാശപെടുന്നുണ്ടെങ്കിലും പഞ്ചസാര മില്ലുകൾ അടഞ്ഞതിന്‍റെ നഷ്ടം ആയിരം കോടി രൂപയാണെന്നും പ്രിയങ്ക ഗാന്ധി വാർദ്ര ട്വിറ്ററിൽ പ്രതികരിച്ചു. മുസാഫർനഗർ കരിമ്പ് കർഷകന്‍റെ ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത ട്വീറ്റ് ചെയ്തായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം .
ലോക്ക് ഡൗണിനെ തുടർന്ന് പഞ്ചസാര മില്ലുകൾ അടച്ചതാണ് കരിമ്പ് കർഷകനെ പ്രതിസന്ധിയിലാക്കിയത്.