ETV Bharat / bharat

ഏഴ് ദിവസത്തെ ഫിലിപ്പീൻസ്, ജപ്പാന്‍ സന്ദര്‍ശനവുമായി ഇന്ത്യൻ പ്രസിഡന്‍റ്

author img

By

Published : Oct 17, 2019, 11:22 AM IST

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി  ബന്ധവും സഹകരണവും  മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം

ഏഴ് ദിവസത്തെ ഫിലിപ്പീൻസ്, ജപ്പാന്‍ സന്ദര്‍ശനവുമായി ഇന്ത്യൻ പ്രസിഡന്‍റ്

ന്യൂഡല്‍ഹി : രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ ഫിലിപ്പീൻസ്,ജപ്പാന്‍ സന്ദർശനത്തിന് തുടക്കമായി. ഏഴ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയാണ് അദ്ദേഹം ആദ്യം സന്ദര്‍ശിക്കുക. മനിലയിലെ കോളജില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും.അഞ്ച് ദിവസമാണ് രാഷ്ട്രപതി ഫിലിപ്പീൻസിലുണ്ടാകുക. തുടര്‍ന്ന് ജപ്പാനില്‍ നരുഹിറ്റോ ചക്രവർത്തിയുടെ സ്ഥാനാരോഹണ ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും.ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡ്രിഗോ റോ ഡുട്ടേർട്ടെയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഫിലിപ്പീൻസ് സന്ദര്‍ശിക്കുന്നത് .ഫിലിപ്പീൻസ് മലക്കനാംഗ് കൊട്ടാരത്തിൽ രാഷ്ട്രപതിക്ക് ആചാരപരമായി ബഹുമതി നല്‍കും. ഫിലിപ്പീൻസിലെ ദേശീയ നേതാവ് ജോസ് റിസാലിന്‍റെ സ്മാരകവും രാഷ്ട്രപതി സന്ദര്‍ശിക്കും. ഫിലിപ്പീന്‍ പ്രസിഡന്‍റും രാഷ്ട്രപതിയും തമ്മില്‍ ചർച്ചയും നടക്കും.

ഇന്തോ-ഫിലിപ്പൈൻ ബിസിനസ് കോൺക്ലേവിന്‍റേയും നാലാമത്തെ ആസിയാൻ ഇന്ത്യ ബിസിനസ് ഉച്ചകോടിയുടെയും പ്ലീനറി യോഗങ്ങളിൽ രാഷ്ട്രപതി പ്രസംഗിക്കും. ഒക്ടോബർ 21 ന് രാഷ്ട്രപതി ടോക്കിയോയിലേക്ക് പോകും. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ആതിഥേയത്വം വഹിക്കുന്ന വിരുന്നിൽ പങ്കെടുക്കും. ചടങ്ങിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും.ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പങ്കെടുക്കുന്നതിനൊപ്പം രാഷ്ട്രപതി ഒരു ബുദ്ധക്ഷേത്രവും സന്ദർശിക്കും. ഗയയിലെ പവിത്രമായ ബോധി വൃക്ഷത്തിൽ നിന്നെടുത്ത ഒരു തൈ നടുകയും ചെയ്യും.ഒക്ടോബർ 23 ന് അദ്ദേഹം കകേഗവ നഗരം സന്ദർശിക്കും.

Intro:Body:

https://www.aninews.in/news/world/asia/president-kovind-embarks-on-7-day-visit-to-philippines-japan20191017084119/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.