ETV Bharat / bharat

ബിഹാറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

author img

By

Published : Sep 21, 2020, 5:11 PM IST

ആറ് പാതകളുള്ള ഹൈവേകളും മൂന്ന് പാലങ്ങളും ഉൾപ്പെടുന്ന ഒമ്പത് പ്രോജക്ടുകളാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത 1,000 ദിവസത്തിനുള്ളിൽ രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ വഴി ബന്ധിപ്പിക്കുമെന്ന് മോദി പറഞ്ഞു.

infra development projects for Bihar  infrastructure development projects  PM Modi inaugurates project for bohar  Ghar Tak Fibre Project  അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ  ഒപ്റ്റിക്കൽ ഫൈബർ ഇന്‍റർനെറ്റ് സേവനം  ആത്മനിഭർ ഭാരത്  പ്രധാനമന്ത്രി നരേന്ദ്ര മോദി
ബീഹാറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ബിഹാറിൽ 14,000 കോടി രൂപയുടെ ഒമ്പത് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്.

ഒപ്റ്റിക്കൽ ഫൈബർ ഇന്‍റർനെറ്റ് സേവനത്തിലൂടെ ബിഹാറിലെ 45,945 ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന 'ഘർ തക് ഫൈബർ' പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ആറ് പാതകളുള്ള ഹൈവേകളും മൂന്ന് പാലങ്ങളും ഉൾപ്പെടുന്ന ഒമ്പത് പ്രോജക്ടുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പദ്ധതികൾ ലഭിച്ചതിന് ബിഹാറിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും ഇന്ന് ബിഹാറിന് മാത്രമല്ല, രാജ്യത്തിന്‍റെയും പ്രധാന ദിവസമാണെന്നും ആത്മനിഭർ ഭാരത്തിന്‍റെ തുടക്കം ബിഹാറിൽ നിന്ന് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 1,000 ദിവസത്തിനുള്ളിൽ രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ വഴി ബന്ധിപ്പിക്കുമെന്നും നിതീഷ് കുമാറിന്‍റെ നല്ല ഭരണവും ഇച്ഛാശക്തിയും മൂലം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബിഹാറിലെ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാകുമെന്ന് വിശ്വാസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സുശീൽ കുമാർ മോദി, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, രാജ് കുമാർ സിംഗ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തു.

രാജ്യസഭയിൽ കാർഷിക പരിഷ്കരണ ബില്ലുകൾ പാസാക്കിയതിന് നിതീഷ് കുമാർ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.