ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പരീക്ഷ കൊണ്ട് നിങ്ങൾ ആരാണെന്ന് നിർവചിക്കപ്പെടുന്നില്ല എന്നും ഓരോ വിദ്യാർത്ഥിയും നിരവധി കഴിവുകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകളിൽ വിജയിച്ച എല്ലാ യുവസുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഭാവി പരിശ്രമങ്ങൾക്ക് ഏറ്റവും മികച്ചത് നേരുന്നുവെന്നും പ്രത്യാശ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
പത്താം ക്ലാസ് ഫലങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 91.46 ശതമാനം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ചപ്പോൾ 88.78 ശതമാനം കുട്ടികളാണ് ഈ വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ചത്.