ETV Bharat / bharat

നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറ്; അപലപിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കൃത്യമായ മറുപടി നൽകുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു

author img

By

Published : Dec 11, 2020, 5:59 PM IST

BJP leader Jyotiraditya Scindia  J P Nadda's convoy attack  Chief Minister Mamata Banerjee  Trinamool Congress  നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറ്  തൃണമൂൽ കോൺഗ്രസ്  ജോതിരാദിത്യ സിന്ധ്യ  കൊൽക്കത്ത
നദ്ദയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറ്; അപലപിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാൽ: കൊൽക്കത്തയിൽ വെച്ച് ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. സംസ്ഥാനത്തെ ജനങ്ങൾ മമതാ ബാനർജിക്ക് കൃത്യമായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്ക് പോകുമ്പോഴായിരുന്നു ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്.

കൂടുതൽ വായിക്കാൻ: പശ്ചിമ ബംഗാളിൽ നിയമവാഴ്‌ചയില്ലാത്ത അവസ്ഥയാണെന്ന് ജെ പി നദ്ദ

ആക്രമണം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബിജെപി ഭയപ്പെടുകയോ വഴങ്ങുകയോ ചെയ്യുന്ന പാർട്ടിയല്ലെന്ന് മമത ബാനർജിയുടെ സർക്കാർ മനസിലാക്കണമെന്ന് സിന്ധ്യ പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് നടക്കുക. 294 അംഗ നിയമസഭാംഗങ്ങളെയാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.