മുംബൈ: മുളുന്ദിലെ അപെക്‌സ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. സംഭവം നടന്ന ഉടനെ ആശുപത്രിയിലുണ്ടായിരുന്ന 40 രോഗികളെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നയാളാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു രോഗിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനറേറ്ററിന് ചൂട് കൂടിയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു - മുംബൈ തീപിടിത്തം
മുളുന്ദിലെ അപെക്‌സ് ആശുപത്രിയിലാണ് സംഭവം.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു