ETV Bharat / bharat

രാജ്യത്ത് ഭക്ഷ്യക്ഷാമം ഇല്ലെന്ന് രാം വിലാസ് പാസ്വാന്‍

ഭക്ഷ്യ വിഭവങ്ങളുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള കുറവും വന്നിട്ടില്ല. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

No shortage of food grains in country  assures Ram Vilas Paswan  ഭക്ഷ്യക്ഷാമം  രാം വിലാസ് പാസ്വാന്‍  കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  ലോക് ഡൗണ്‍  കൊവിഡ്-19
രാജ്യത്ത് ഭക്ഷ്യക്ഷാമം ഇല്ലെന്ന് രാം വിലാസ് പാസ്വാന്‍
author img

By

Published : Apr 5, 2020, 8:28 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഇല്ലെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍. ഭക്ഷ്യ വിഭവങ്ങളുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള കുറവും വന്നിട്ടില്ല. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് 564 മെട്രിക്ക് ടണ്‍ ഭക്ഷ്യ വിഭവങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ 365 ലക്ഷം ടണ്‍ അരിയും 259 ലക്ഷം ടണ്‍ ഗോതമ്പും മറ്റ് വിഭവങ്ങളും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വിഭവങ്ങള്‍ റെയില്‍വേ വഴി എത്തിക്കും. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11.5 മെട്രിക്ക് ടണ്‍ ഉല്‍പ്പന്നങ്ങള്‍ വിതരണത്തിനായി നല്‍കി കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇന്ത്യയില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം 3072 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 2784 കേസുകളാണ് നിലവില്‍ ആക്ടീവ് ആയിട്ടുള്ളത്. 212 പേരെ ഡിസ്ചാര്‍ജ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മരണ സംഖ്യ 75 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.