ETV Bharat / bharat

എജിആർ കുടിശ്ശിക; കുടിശ്ശിക അടക്കാന്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് സുപ്രീം കോടതി

author img

By

Published : Mar 18, 2020, 1:13 PM IST

ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക അടക്കുന്ന അവസാന തിയതി നീട്ടിവെക്കുന്നത് അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി.

AGR issue  business news  AGR Issue: 'Who permitted self-assessment' SC asks Solicitor General  business news  "കൂടുതൽ നീട്ടേണ്ടതില്ല"; എജിആർ കുടിശ്ശികയെക്കുറിച്ച് സുപ്രീം കോടതി  എജിആർ
സുപ്രീം കോടതി

ന്യൂഡൽഹി: ടെലികോം കമ്പനികളുടെ വരുമാന കുടിശ്ശിക (അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു) സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പുനർനിർണയം നടത്തുന്നതിനുള്ള കേന്ദ്ര നടപടി സുപ്രീംകോടതി പിൻവലിച്ചു. ഇത് സംബന്ധിച്ച് നിരന്തരമായി പത്ര ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ടെലികോം കമ്പനികളുടെ മാനേജിങ് ഡയറക്ടർമാർക്ക് സുപ്രീംകോടതി ശാസനം നൽകി.

ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക അടക്കുന്ന അവസാന തിയതി നീട്ടിവെക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ടെലികോം കമ്പനികൾക്ക് 20 വർഷത്തിനുള്ളിൽ എജിആർ കുടിശ്ശിക നൽകാൻ അനുവദിക്കണമെന്ന കേന്ദ്രത്തിന്‍റെ അപേക്ഷ അംഗീകരിക്കാൻ ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ്. എ. നസീർ, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു.

കഴിഞ്ഞ വർഷം ഒക്‌ടോബർ 24നാണ് വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾ ടെലികോം വകുപ്പിന്‍റെ എജിആർ കുടിശികയ്‌ക്കെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതി ഉത്തരവിട്ടത്. 2022 ജനുവരി മാസത്തിന് മുമ്പ് 90,000 കോടിക്ക് മുകളിൽ വരുന്ന കുടിശിക അടക്കണമെന്നായിരുന്നു ഉത്തരവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.