ഹൈദരാബാദ്: 20 ഗ്രാം കൊക്കെയ്നും ഒമ്പത് എക്റ്റസി ഗുളികകളും ഉൾപ്പെടെ നിരോധിത മയക്കുമരുന്നുകളുമായി നൈജീരിയൻ സ്വദേശി ഹൈദരാബാദില്‍ പിടിയിലായി. നൈജീരിയയിലെ ലാഗോസ് സ്വദേശി ജോൺ പോൾ ആണ് അറസ്റ്റിലായത്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സാണ് ഇയാളെ പിടികൂടിയത്. 2016 ലും 2017 ലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗോവയിൽ നിന്നും കുറഞ്ഞ വിലക്ക് മയക്കു മരുന്നുകൾ വാങ്ങി ഹൈദരാബാദിൽ വിൽപ്പന നടത്തുകയായിരുന്നു ഇയാള്‍. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ പ്രാദേശിക, വിദേശ ബന്ധങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശി ഹൈദരാബാദില്‍ പിടിയില്‍ - ജോൺ പോൾ
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഇയാൾ മുമ്പും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദ്: 20 ഗ്രാം കൊക്കെയ്നും ഒമ്പത് എക്റ്റസി ഗുളികകളും ഉൾപ്പെടെ നിരോധിത മയക്കുമരുന്നുകളുമായി നൈജീരിയൻ സ്വദേശി ഹൈദരാബാദില്‍ പിടിയിലായി. നൈജീരിയയിലെ ലാഗോസ് സ്വദേശി ജോൺ പോൾ ആണ് അറസ്റ്റിലായത്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സാണ് ഇയാളെ പിടികൂടിയത്. 2016 ലും 2017 ലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗോവയിൽ നിന്നും കുറഞ്ഞ വിലക്ക് മയക്കു മരുന്നുകൾ വാങ്ങി ഹൈദരാബാദിൽ വിൽപ്പന നടത്തുകയായിരുന്നു ഇയാള്‍. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ പ്രാദേശിക, വിദേശ ബന്ധങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.etvbharat.com/english/national/bharat/bharat-news/nigerian-arrested-for-drug-possession-in-hyderabad-1/na20190428104022075
Conclusion: