ന്യൂഡൽഹി: പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനം നിലവിലെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നുമെന്നും കൊവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്നും ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. 'മിഷൻ കണക്റ്റിന്‍റെ' ഭാഗമായി എംപിമാരുമായി സംവദിക്കുകയായിരുന്നു നായിഡു. ഇതിന്‍റെ ഭാഗമായി പാർലമെന്‍റ് അംഗങ്ങളുമായും മുൻ പ്രസിഡന്‍റുമാർ പ്രധാനമന്ത്രിമാർ എന്നിവരുമായും ഉപരാഷ്‌ട്രപതി സംസാരിച്ചു. കഴിഞ്ഞ വർഷം, പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ ജൂൺ 20നും ഓഗസ്റ്റ് ഏഴിനും ഇടയിലാണ് നടന്നത്. രാജ്യത്തുടനീളം വൈറസ് വ്യാപനം തടയാനുള്ള തീവ്ര ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതാത് പ്രദേശങ്ങളിലെ കൊവിഡ് വിലയിരുത്തൽ, ലോക്ക് ഡൗൺ നടപടികൾ, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുമായും മുഖ്യമന്ത്രിമാരുമായും ഉപരാഷ്‌ട്രപതി ചർച്ച നടത്തി.
പാർലമെന്‍റ് സമ്മേളനം നിലവിലെ സാഹചര്യങ്ങൾ ആശ്രയിച്ചിരിക്കുമെന്ന് ഉപരാഷ്‌ട്രപതി - ഉപരാഷ്ട്രപതി
കഴിഞ്ഞ വർഷം, പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ ജൂൺ 20നും ഓഗസ്റ്റ് ഏഴിനും ഇടയിലാണ് നടന്നത്