ന്യൂഡൽഹി: ഹരിയാനയിലെ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബിജെപി വർക്കിങ് പ്രസിഡൻ്റ് ജെ.പി നഡ്ഡ കേന്ദ്രമന്ത്രി അമിത് ഷാ യെ സന്ദർശിച്ചു. ബിജെപി പാർട്ടി ജനറൽ സെക്രട്ടറി അനിൽ ജെയിനും ബിജെപി സംഘാടക സെക്രട്ടറിയായ ബി എൽ സന്തോഷും യോഗത്തിൽ പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് സന്ദർശനം. മണിക്കൂറുകൾക്ക് മുൻപ് ഹരിയാനയിലെ സിർസ മണ്ഡലത്തിൽ നിന്നും വിജയിച്ച ലോഖിത് പാർട്ടി നേതാവ് ഗോപാൽ കൃഷ്ണ ജെ.പി നഡ്ഡയെ സന്ദർശിച്ചിരുന്നു.
ഭരണകക്ഷിക്ക് "നിരുപാധിക പിന്തുണ" നൽകുന്ന അഞ്ച് എംഎൽഎമാരുമായി ലോഖിത് പാർട്ടി ബന്ധപ്പെടുന്നുണ്ടെന്ന് ഗോപാൽ കൃഷ്ണയുടെ സഹോദരൻ ഗോബിന്ദ് കൃഷ്ണ പറഞ്ഞിരുന്നു. നേതാക്കൾ ബിജെപിയിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചതായി നഡ്ഡ-കൃഷ്ണ കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി എം.പി സുനിത ദുഗ്ഗൽ പറഞ്ഞു.