ETV Bharat / bharat

ദമ്പതികളും മകളും വീടിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

author img

By

Published : Nov 26, 2020, 8:13 PM IST

50കാരനായ ഗോവിന്ദ് സോലങ്കി, 45കാരിയായ ഭാര്യ ശാർദ, 21കാരിയായ മകൾ ദിവ്യ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

daughter found shot dead at home  ദമ്പതികളും മകളും വീടിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ  MP murder  Couple, daughter found shot dead at home  MP couple died  വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ  ദമ്പതികളും മകളും വെടിയേറ്റ് മരിച്ചു  വീടിന്‍റെ വാതിൽ തുറന്ന നിലയിൽ
ദമ്പതികളും മകളും വീടിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജീവ് നഗറിലെ രത്ലാം പ്രദേശത്താണ് സംഭവം. 50കാരനായ ഗോവിന്ദ് സോലങ്കി, 45കാരിയായ ഭാര്യ ശാർദ, 21കാരിയായ മകൾ ദിവ്യ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സലൂൺ നടത്തുകയായിരുന്നു ഗോവിന്ദ് സോലങ്കിയെന്നും കെട്ടിടത്തിന്‍റെ താഴെ നിലയിലാണ് കുടുംബം താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

വീടിന്‍റെ വാതിൽ തുറന്ന നിലയിലായിരുന്നുവെന്നും വീടിനുള്ളിൽ ചലനം ഇല്ലാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീടിനുള്ളിൽ കയറി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടതെന്നും പൊലീസ് പറഞ്ഞു. കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതികൾക്ക് വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇത് സാഹചര്യ തെളിവുകൾ പരിശോധിച്ചാൽ വ്യക്തമാണെന്നും കേസിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.