ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) മീറ്റിംഗ് സംഘടിപ്പിക്കുമെന്ന അവകാശവാദം തള്ളി വിദേശ കാര്യമന്ത്രാലയം. സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള കരാര്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും ഊഹാപോഹങ്ങളാണെന്നും പാകിസ്ഥാനില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നതെന്നും വിദേശ കാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
കശ്മീരിലെ മനുഷ്യവകാശ സാഹചര്യത്തെക്കുറിച്ചും പരത്വ നിയമ ഭേദഗതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഒഐസി യോഗം വിളിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ നിയമിതനായ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സാദ് ഈ മാസം ആദ്യം പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് പാകിസ്ഥാന്‍റെ പ്രധാന ദേശീയ താല്‍പര്യങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയത്.