ETV Bharat / bharat

ശ്വാസംമുട്ടുന്ന എത്രയോ ഡല്‍ഹികള്‍ - Delhi

മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ അടച്ചുപൂട്ടാന്‍ എന്‍ജിടി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയിരുന്ന മൂന്ന് മാസത്തെ സമയപരിധി ഒക്ടോബറില്‍ അവസാനിച്ചു. നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതും മലിനീകരണ നിയന്ത്രണത്തിനുള്ള നടപടികളുടെ അഭാവവും മൂലം രാജ്യത്ത് ഡല്‍ഹി പോലുള്ള നഗരങ്ങൾ വര്‍ധിച്ചുവരികയാണ്

ഡല്‍ഹി  വായു മലിനീകരണം  ഡല്‍ഹി വായു മലിനീകരണം  Delhi  air pollution
ഡല്‍ഹി
author img

By

Published : Dec 4, 2019, 11:06 AM IST

രാജ്യത്തിന്‍റെ തലസ്ഥാനനഗരിയായ ഡല്‍ഹിയെ ഗ്രസിച്ച അതിതീവ്രമായ വായു മലിനീകരണത്തോട് അഭൂതപൂര്‍വമായ വിധമാണ് സുപ്രീംകോടതി പ്രതികരിച്ചത്. സര്‍ക്കാരിന്‍റെ കഠിനഹൃദയത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതി നരകം ഡല്‍ഹിയെക്കാള്‍ ഭേദമാണെന്ന നിശിതമായ അഭിപ്രായപ്രകടനവും നടത്തി. കാര്‍ഷിക പാഴ്‌വസ്‌തുക്കള്‍ നീക്കം ചെയ്യുന്നതില്‍ ശരിയായ താല്‍പര്യമെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതിരുന്ന പഞ്ചാബ്, ഹരിയാന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ കോടതി വിളിച്ചുവരുത്തി. ഡല്‍ഹിയിലെ അനുദിനം വര്‍ധിച്ചുവരുന്ന വായു, ജല മലിനീകരണത്തിന്‍റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു, “ജനങ്ങളോട് ഇത്തരത്തില്‍ പെരുമാറാനും മലിനീകരണം കാരണം അവരെ മരണത്തിലേക്ക് തള്ളിവിടാനും നിങ്ങള്‍ക്ക് അവകാശമുണ്ടോ?”കോടതിയുടെ ആ വാക്കുകളില്‍ പ്രതിഫലിച്ചത് മലിനീകരണത്തിന്‍റെ ദുരിതമനുഭവിക്കുന്ന എണ്ണമറ്റ ജനങ്ങളുടെ യാതനയും വേദനയുമായിരുന്നു.

കെജ്‌രിവാള്‍ സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 'മെഡിക്കല്‍ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുകയും എല്ലാവിധ നിര്‍മാണ, പൊളിച്ചുമാറ്റല്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കുകയും ചെയ്യുകയുണ്ടായി. ഹരിയാന സര്‍ക്കാര്‍ സംസ്ഥാനത്ത് കച്ചിക്കുറ്റി വ്യാപകമായി കത്തിക്കുന്ന ഗ്രാമങ്ങള്‍ കണ്ടെത്തുകയും അവിടങ്ങളില്‍ വാടകക്ക് ഉഴവുയന്ത്രങ്ങള്‍ വിതരണം ചെയ്യുന്ന നടപടി ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാരാകട്ടെ കര്‍ഷകര്‍ക്ക് വാഗ്‌ദാനം ചെയ്‌ത സാമ്പത്തിക സഹായം നടപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നു. കച്ചിക്കുറ്റി അടക്കമുള്ള കാര്‍ഷിക പാഴ്‌വസ്തുക്കള്‍ കൃഷിയിടത്തില്‍ത്തന്നെ ഉഴുതിടുന്നത് മേല്‍മണ്ണിനെ കൂടുതല്‍ ഫലഭൂയിഷ്ഠമാക്കുമെന്നും കൃഷിക്ക് ഗുണകരമായ ദശലക്ഷക്കണക്കിന് സൂക്ഷ്‌മജീവികളെ നശിച്ചുപോകാതെ രക്ഷിക്കുമെന്നും കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യുപി സര്‍ക്കാരുകള്‍ സമയോചിതമായി നടപടി സ്വീകരിച്ചില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഇപ്പോഴെങ്കിലും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ജൈവ ഇന്ധനങ്ങള്‍ക്ക് പകരം ബദല്‍ സാധ്യതകള്‍ തേടാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതാണ്.

ഡല്‍ഹിയില്‍ എല്ലാവര്‍ഷവും ഉണ്ടാകുന്ന വായു മലിനീകരണത്തിന് കാരണം കച്ചിക്കുറ്റികള്‍ കത്തിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ അത് നിരോധിക്കേണ്ടതാണെന്നും നാഷണല്‍ ഗ്രീന്‍ ട്രിബൂണല്‍ (എന്‍ജിടി) നാല് വര്‍ഷം മുമ്പ് ഉത്തരവിടുകയുണ്ടായി. കച്ചിക്കുറ്റികള്‍ കത്തിക്കുന്നത് നിരോധിച്ചതായി പഞ്ചാബ്, ഹരിയാന സര്‍ക്കാരുകൾ പ്രഖ്യാപിച്ചുവെങ്കിലും കര്‍ഷകര്‍ ഇപ്പോഴും ആ പതിവ് തുടരുകയാണ്. കാരണം ടണ്‍ കണക്കിന് വരുന്ന കാര്‍ഷിക പാഴ്‌വസ്‌തുക്കള്‍ യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് ഉഴുത് നീക്കുന്നതിന് അവര്‍ക്ക് കഴിവില്ല. പാരിസ്ഥിതികവും ദേശീയവുമായ വിപത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കണം. രാജ്യത്ത് ദശലക്ഷക്കണക്കിന് കാര്‍ഷിക പാഴ്‌വസ്തുക്കളാണ് വര്‍ഷംതോറും കത്തിച്ച് കളയുന്നത്. ഇതില്‍ പകുതിയും ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലാണ്. അതുകൊണ്ട് അടിയന്തര നടപടികള്‍ അവിടെനിന്നാണ് ആരംഭിക്കേണ്ടത്. കാര്‍ഷിക പാഴ്‌വസ്‌തുക്കള്‍ കത്തിച്ച് കളയുന്നതുകൊണ്ടുള്ള വായുമലിനീകരണ പ്രശ്‌നവും ജനങ്ങള്‍ക്ക് ഗ്യാസ് ചേമ്പറിലെന്നതുപോലുള്ള സാഹചര്യത്തില്‍ ജീവിക്കേണ്ടിവരുന്നതും ഡല്‍ഹിയിലെ മാത്രം അവസ്ഥയല്ല. വായുമലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങളുടെ നിരക്ക് ഡല്‍ഹിയെക്കാള്‍ കൂടുതലാണ് യുപി, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ മബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍. ഹരിയാന, ഭാഗ്പത്, ഗാസിയാബാദ്, ഹര്‍പൂര്‍, ലക്നൗ, മൊറാദാബാദ്, നോയ്ഡ, കാണ്‍പൂര്‍, സിര്‍സ എന്നിവിടങ്ങളില്‍ ഈ മാസത്തെ സ്ഥിതി ഡല്‍ഹിയെക്കാള്‍ മോശമായിരുന്നു. രാജ്യത്താകമാനമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും നാലില്‍ മൂന്നും പുകമൂടിക്കിടക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ കഴിവില്ലായ്മയും അഴിമതിയുമാണ് ഈ അവസ്ഥയില്‍ പ്രതിഫലിക്കുന്നത്. മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ അടച്ചുപൂട്ടാന്‍ എന്‍ജിടി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് (സിപിസിബി) നല്‍കിയിരുന്ന മൂന്ന് മാസസമയപരിധി ഈ ഒക്ടോബറില്‍ അവസാനിച്ചു. നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതും മലിനീകരണ നിയന്ത്രണത്തിനുള്ള നടപടികളുടെ അഭാവവും രാജ്യത്തെ ഡല്‍ഹിപോലുള്ള നഗരങ്ങളില്‍ വര്‍ധിച്ചുവരുകയാണ്.

ജല, വായു മലിനീകരണം നിയന്ത്രിച്ചില്ലെങ്കില്‍ ഏഷ്യ- പെസഫിക് മേഖല കാലാവസ്ഥാവ്യതിയാനത്തിന്‍റെ വിപത്തിനിരയാകുമെന്ന് 25 വര്‍ഷം മുമ്പുതന്നെ ഏഷ്യന്‍ ഡവലപ്‍മെന്‍റ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവേകപൂര്‍ണമായ അത്തരം ഉപദേശങ്ങള്‍ അവഗണിച്ചതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. രാജസ്ഥാന്‍, യുപി, ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ സാധാരണ ജനങ്ങളുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം വായുമലിനീകരണം കാരണം രണ്ട് വര്‍ഷത്തിലേറെ കുറഞ്ഞിരിക്കുന്നു. കാറ്റിലൂടെയുള്ള വായുമലിനീകരണം ഇന്ന് രാജ്യത്തെ ഓരോ എട്ട് മരണങ്ങളിലും ഒന്നിന് കാരണമായിരിക്കുന്നു. വായുമലിനീകരണം മൂലമുള്ള ശരാശരി അന്താരാഷ്ട്ര മരണ നിരക്ക് ഒരു ദശലക്ഷം പേരില്‍ 64 ആണെങ്കില്‍ ഇന്ത്യയില്‍ അത് 134 ആണ്. കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച നാഷണല്‍ ക്ലീന്‍ എയര്‍ പ്ലാന്‍ ( എന്‍കെ‍എ‍പി) അനുസരിച്ച് പ്രത്യേക കര്‍മ പരിപാടി നടപ്പാക്കാനായി രാജ്യത്തെ 102 നഗരങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിച്ചുള്ള മലിനീകരണത്തിനെതിരായ പോരാട്ടം ക്രമേണ ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷ അസ്തമിക്കുകയാണ്. മുസി നദിയിലെ മലിനീകരണത്തോടുള്ള ഹൈക്കോടതിയുടെ പ്രതികരണവും ഡല്‍ഹിയിലെ മലിനീകരണം സംബന്ധിച്ച് സുപ്രീംകോടതി കൈക്കൊണ്ട തീരുമാനങ്ങളും സന്ദര്‍ഭത്തിന്‍റെ ഗൗരവവും വായു, ജല മലിനീകരണംകൊണ്ട് ഭാവിയില്‍ രാജ്യം നേരിട്ടേക്കാവുന്ന പ്രതിസന്ധികളും പ്രതിഫലിപ്പിക്കുന്നുണ്ട്. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കും വാഹനങ്ങള്‍ക്കും എതിരെ കര്‍ശനമായി നിയമം നടപ്പാക്കിക്കൊണ്ട് നമ്മുടെ അയല്‍രാജ്യമായ ചൈന വലിയ ഒരളവുവരെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടുണ്ട്. ശുചിത്വം തങ്ങളുടെ സംസ്കാരമാക്കുകയും അതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ ആഗോള കാലാവസ്ഥാസംരക്ഷണത്തിനായി വലിയ സംഭാവനയാണ് അര്‍പ്പിക്കുന്നത്. കോപ്പന്‍ഹേഗന്‍ നഗരം സൈക്കിളുകളുടെ വ്യാപകമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സാംബി (ഇന്ത്യോനേഷ്യ) പോലുള്ള നഗരങ്ങള്‍ സസ്യങ്ങളുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും അവയുടെ പാഴ്‌വസ്തുക്കളില്‍നിന്ന് മീഥെയ്ന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഭൂതകാലാനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ പഠിക്കുകയും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും ശാസ്ത്ര-സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുകയും അവയെക്കാളെല്ലാം പ്രധാനമായി, ഭാവി തലമുറകളുടെ ക്ഷേമത്തെപറ്റി ഉത്‌കണ്ഠ പുലര്‍ത്തുകയും ചെയ്തുകൊണ്ടുമാത്രമേ നമുക്ക് അന്തരീക്ഷത്തെ മലിനമുക്തമാക്കാനും അതുവഴി ഈ ഭൂമിയെ ജീവിക്കാന്‍ കൂടുതല്‍ അനുയോജ്യമായ ഒരു സ്ഥലമാക്കിമാറ്റാനും കഴിയുകയുള്ളു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.