ചണ്ഡിഗഡ്: വീട്ടിൽ തനിച്ച് കഴിയുന്ന വൃദ്ധയായ അമ്മയോടൊപ്പം ഇരിക്കാൻ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 1,281 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ച് യുവാവ്. ഹരിയാനയിലെ ചാർക്കി ദാദ്രി ജില്ലയിലെ സ്വന്തം പട്ടണലെത്താൻ 16 ദിവസമാണ് ഇയാൾ സൈക്കിളിൽ യാത്ര ചെയ്തത്. നാടക കലാകാരനായ സഞ്ജയ് റാംഫാൽ എന്ന യുവാവ് നാടകങ്ങളുടെ ഓഡിഷനായാണ് കൊവിഡ് വ്യാപിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുംബൈയിലെത്തിയത്. തുടര്‍ന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇയാൾ മുംബൈയിൽ കുടുങ്ങുകയായിരുന്നു.
കൊവിഡ് പടര്‍ന്ന പിടിക്കുന്നതിന് മൂന്ന് മാസം മുമ്പാണ് താൻ മുംബൈയിൽ പോയതെന്നും കൊവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തിൽ വീട്ടിൽ തനിയെ കഴിയുന്ന പ്രായമായ അമ്മയെക്കുറിച്ച് ഓര്‍ത്ത് താൻ വേവലാതിപ്പെട്ടായും സഞ്ജയ് പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാൻ താൻ ടിക്കറ്റ് എടുത്തതായും എന്നാൽ ലോക്ക് ഡൗൺ നീട്ടിയതിനാൽ തനിക്ക് തിരിച്ച് പോകാൻ ആയില്ലെന്നു റാംഫാൽ ഇടിവി ഭാരതോട് പറഞ്ഞു.
തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനായി താൻ ഓൺലൈൻ മാർക്കറ്റ് പ്ലേയിസിൽ(OLX) നിന്ന് സൈക്കിൾ വാങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 11ന് മുംബൈയിൽ നിന്ന് ഹരിയാനയിലേക്ക് പുറപ്പെട്ട സഞ്ജയ് ഇന്നാണ് (ഏപ്രില്‍ 27ന്) ലക്ഷ്യസ്ഥാനത്തെത്തിയത്. എല്ലാ ദിവസവും 80 മുതൽ 90 കിലോമീറ്റർ ദൂരമാണ് സഞ്ജയ് സൈക്കിൾ ചവിട്ടിയിരുന്നത്.