ETV Bharat / bharat

പാകിസ്ഥാനിൽ നിന്ന് ഫോൺ വഴി ഭീഷണി ലഭിച്ചതായി പരാതി

author img

By

Published : Nov 29, 2019, 3:16 PM IST

പരാതിയുമായി ബന്ധപ്പെട്ട് പൊലീസ്  സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വാട്ട്‌സ്ആപ്പുമായി ബന്ധപ്പെടുമെന്നും കല്യാൺപൂർ  സർക്കിൾ ഓഫീസർ അജയ് കുമാർ പറഞ്ഞു

പാകിസ്ഥാനിൽ നിന്ന് ഫോൺ വഴി ഭീഷണി ലഭിച്ചതായി പരാതി  Man complains he received threatening call from Pakistan, FIR lodged  'നമോ സേന ഇന്ത്യ  namo sena india
threatening call

കാൻപൂർ: പാകിസ്ഥാൻ രജിസ്റ്ററിലുള്ള മൊബൈൽ നമ്പറിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഉത്തർപ്രദേശിലെ കല്യാൺപൂർ സ്വദേശി രാജീവ് കുമാറിന്‍റെ പരാതിയിൻ മേൽ ഉത്തർപ്രദേശ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 'നമോ സേന ഇന്ത്യ' എന്ന സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായ രാജീവ് കുമാർ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന്‍റെ അകന്ന ബന്ധുവാണെന്നും പൊലീസ് സൂപ്രണ്ട് അനിൽ കുമാർ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വാട്ട്‌സ്ആപ്പുമായി ബന്ധപ്പെടുമെന്നും കല്യാൺപൂർ സർക്കിൾ ഓഫീസർ അജയ് കുമാർ പറഞ്ഞു. സംഭവത്തിന് ശേഷം രാജിവ് കുമാർ ഇപ്പോൾ പ്രത്യേക പൊലീസ് സംരക്ഷണയിലാണ്.

പാകിസ്ഥാന്‍റെ ഐ‌എസ്‌ഡി കോഡ് അടങ്ങിയ വാട്ട്‌സ്ആപ്പ് വോയ്‌സ് കോളിൽ നിന്ന് തനിക്ക് ഭീഷണി ലഭിച്ചതായി രാജീവ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പേരിലുള്ള 'നമോ സേന' എന്ന സംഘടനയിലുള്ള പ്രവർത്തനം നിർത്തണമെന്നും അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അജ്ഞാതൻ പറഞ്ഞതായി രാജീവ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.