കൊൽക്കത്ത: സംസ്ഥാന സർക്കാരിന്‍റെ സൗജന്യ റേഷൻ പദ്ധതി 2021 ജൂൺ വരെ നീട്ടിയതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന നവംബർ അവസാനം വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.
അവശ്യ സേവനങ്ങളിൽ ഏർപ്പെടുന്നവർക്കായി കൊൽക്കത്തയിൽ മെട്രോ സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ടെന്നും മമത ബാനർജി പറഞ്ഞു. പാവപ്പെട്ടവർക്കും ദരിദ്രർക്കും ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന നവംബർ അവസാനം വരെ നീട്ടുന്നതിന് 90,000 കോടി ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.