ETV Bharat / bharat

വെട്ടുകിളി കൂട്ടം ഇന്ത്യയിലേക്കെത്തുന്നത് ജൂലയ് പകുതി വരെ തുടരുമെന്ന് റിപ്പോര്‍ട്ട്

author img

By

Published : May 30, 2020, 5:30 PM IST

വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ വിളകള്‍ക്ക് നേരെയുള്ള വെട്ടുകിളികളുടെ ആക്രമണത്തിന് എതിരെ നിയന്ത്രണ നടപടികള്‍ തുടരുന്നുണ്ടെങ്കിലും ഇവയുടെ ആക്രമണം ജൂലായ് പകുതിവരെ തുടര്‍ന്നേക്കുമെന്ന് ഇടിവി ഭാരത് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ കൃഷ്‌ണാനന്ദ് ത്രിപാഠിയുടെ ലേഖനത്തില്‍ പറയുന്നു

വെട്ടുകിളി കൂട്ടം ജൂലായ് മധ്യം വരെ ഇന്ത്യയിലേക്ക് കടന്നു വരുന്നത് തുടരും  ഡോ കെ എല്‍ ഗുര്‍ജാര്‍  Locust swarms will continue to enter India till mid July: Dr KL Gurjar  Locust  Locust swarms
വെട്ടുകിളി കൂട്ടം ജൂലായ് പകുതി വരെ ഇന്ത്യയിലേക്ക് കടന്നു വരുന്നത് തുടരും: ഡോ കെ എല്‍ ഗുര്‍ജാര്‍

അധികം താമസിയാതെ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുകയും അവരുടെ ജീവനോപാധിയെ തന്നെ അപകടത്തിലാക്കുകയും ചെയ്യും അതിര്‍ത്തി കടന്ന് വന്നെത്തി കൊണ്ടിരിക്കുന്ന ലക്ഷകണക്കിന് വെട്ടുകിളികള്‍. ചെടികളെ തിന്ന് നശിപ്പിക്കുന്ന ഈ വെട്ടുകിളി ശല്യം തുടര്‍ന്നും ഇന്ത്യന്‍ കര്‍ഷകരെ വലച്ചു കൊണ്ടിരിക്കും. അധികൃതര്‍ ഡ്രോണുകളും ട്രാക്‌ടറുകള്‍ക്ക് മുകളില്‍ ഘടിപ്പിച്ച സ്‌പ്രേയറുകളും ഉപയോഗിച്ച് രാത്രി നേരങ്ങളില്‍ ഇവ കൂട്ടത്തോടെ വിശ്രമിക്കുമ്പോള്‍ നിയന്ത്രിക്കുന്ന നടപടികള്‍ എടുത്തു കൊണ്ടിരിക്കുകയാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിലെ വെട്ടുകിളി മുന്നറിയിപ്പ് ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞത്.

ഏതാണ്ട് ഒരു മാസത്തോളമായി ചെടികളെയും മറ്റും തിന്ന് നശിപ്പിക്കുന്ന ഈ വെട്ടുകിളികള്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ വരാന്‍ തുടങ്ങിയിട്ട്. ഒരൊറ്റ കൂട്ടത്തില്‍ ഏതാണ്ട് 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ വെട്ടുകിളികളാണ് ഇങ്ങനെ വന്നെത്തുന്നത്. ഈ വെട്ടുകിളി കൂട്ടങ്ങള്‍ രാജസ്ഥാനിലെ നഗരങ്ങളിലും പട്ടണങ്ങളിലുമാണ് തുടക്കത്തില്‍ കൂട്ടമായി എത്തിച്ചേര്‍ന്നത്. പിന്നീട് അവ മധ്യപ്രദേശിലേക്ക് തിരിയാന്‍ തുടങ്ങി. രാജസ്ഥാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വെട്ടുകിളി ശല്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു മധ്യപ്രദേശ്. പുല്‍ച്ചാടികളുടെ കുടുംബത്തില്‍ പെട്ട ചെടികള്‍ തിന്നു നശിപ്പിക്കുന്ന ഈ വെട്ടുകിളികള്‍ ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെയും വിളകള്‍ തിന്ന് നശിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 30 മുതല്‍ ഈ വെട്ടുകിളികള്‍ ഇന്ത്യയില്‍ വരാന്‍ ആരംഭിച്ചു. ഇതുവരെയായി 23 വെട്ടുകിളി കൂട്ടങ്ങള്‍ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടെന്ന് കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ വെട്ടുകിളി മുന്നറിയിപ്പ് ഓഫീസ് ഡെപ്യൂട്ടി ഡയറക്‌ടറായ ഡോക്‌ടര്‍ കെ എല്‍ ഗുര്‍ജാര്‍ പറഞ്ഞു.

“ ഇപ്പോള്‍ ഈ വെട്ടുകിളി കൂട്ടങ്ങള്‍ രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശിലേക്കും ഉത്തര്‍പ്രദേശിലേക്കും നീങ്ങി കഴിഞ്ഞു.'' അവയുടെ നീക്കത്തെ കുറിച്ച് ഇ ടി വി ഭാരതിനോട് വിശദീകരിക്കവെ ഡോ കെ എല്‍ ഗുര്‍ജാര്‍ പറഞ്ഞു. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളിലും ആകാശം നിറയെ വെട്ടുകിളി കൂട്ടങ്ങളാണിപ്പോള്‍. 'രാത്രി കാലങ്ങളില്‍ എവിടെയൊക്കെയാണോ അവ വിശ്രമിക്കാനിരിക്കുന്നത് അവിടെയൊക്കെ ഞങ്ങള്‍ അവയെ പിന്തുടര്‍ന്ന് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നു.'' ഡോ ഗുര്‍ജാര്‍ അറിയിച്ചു. നിലവില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിയന്ത്രണ നടപടികള്‍ കൈകൊണ്ടു വരുന്നുണ്ട്. ഗുജറാത്തില്‍ നേരത്തെ വെട്ടുകിളി ശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ അവിടെ നിന്നും അത്തരം വാര്‍ത്തകള്‍ ഒന്നും വരുന്നില്ലെന്നും ഡോ കെ എല്‍ ഗുര്‍ജാര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അധികൃതര്‍ വെട്ടുകിളി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശിലെ ഒരു ജില്ല എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളില്‍ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാല് ആഴ്‌ചകളിലായി 23 വെട്ടുകിളി കൂട്ടങ്ങള്‍ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ട്. അതിനര്‍ത്ഥം 15 ലക്ഷം വെട്ടുകിളികള്‍ വീതം വരുന്ന ശരാശരി 5 വെട്ടുകിളി കൂട്ടങ്ങള്‍ ഒരാഴ്‌ചയില്‍ രാജ്യത്തേക്ക് എത്തുന്നുവെന്നാണ്. വെട്ടുകിളികളെ നിയന്ത്രിക്കുന്നതിനായി ഡ്രോണുകളെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ഈ വെട്ടുകിളി കൂട്ട നിയന്ത്രണ നടപടികളില്‍ പങ്കാളികളാകുന്നു. കേന്ദ്ര കാര്‍ഷിക മന്ത്രാലയ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് വെട്ടുകിളി മുന്നറിയിപ്പ് ഓഫീസില്‍ നിന്നുള്ള 200ലധികം ആളുകളെ വെട്ടുകിളി നിയന്ത്രണ നടപടികള്‍ക്കായി വിന്യസിച്ചിട്ടുണ്ടെന്നും, ഇവയെ കണ്ടെത്തി അവയ്ക്കുമേല്‍ കീടനാശിനികള്‍ തളിക്കുവാനായി 47 സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നുമാണ്. ഈ സംഘങ്ങള്‍ പ്രാദേശിക, സംസ്ഥാന അധികൃതരുടെ സഹായവും സ്വീകരിക്കുന്നുണ്ട്.

“ഞങ്ങള്‍ ട്രാക്‌ടറുകള്‍ക്ക് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌പ്രേയറുകളും പ്രാദേശിക കാര്‍ഷിക അധികൃതരില്‍ നിന്നും ലഭിച്ചിട്ടുള്ള മറ്റ് ഉപകരണങ്ങളുമാണ് നിയന്ത്രണ നടപടികള്‍ക്കുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്,'' വെട്ടുകിളി നിയന്ത്രണ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു. ട്രാക്‌ടറുകള്‍ക്ക് മുകളില്‍ ഘടിപ്പിച്ച സ്‌പ്രേയറുകള്‍ക്ക് പുറമെ ഡ്രോണുകളാണ് അധികൃതര്‍ വെട്ടുകിളി നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. വെട്ടുകിളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടി മാത്രമല്ല ഈ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. മറിച്ച്, അവയ്ക്കുമേല്‍ കീടനാശിനികള്‍ തളിക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. 'ഞങ്ങള്‍ രണ്ട് ഡ്രോണുകള്‍ വെച്ചാണ് ആരംഭിച്ചത്. വെള്ളിയാഴ്‌ചയോടു കൂടി നിയന്ത്രണ നടപടികള്‍ക്കായി രണ്ടെണ്ണം കൂടി നിയോഗിക്കും.'' ഡോ കെ എല്‍ ഗുര്‍ജാര്‍ പറഞ്ഞു.

അതേ സമയം ഈ കീടനാശിനികള്‍ മനുഷ്യര്‍ക്ക് ദോഷം ഒന്നും വരുത്തുന്നില്ലെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. ഈ കീടനാശിനികള്‍ തളിച്ചു കഴിഞ്ഞ് 24 മണിക്കൂറിനകം നിര്‍വീര്യമാകുന്നതിനാല്‍ അത് ഒരിടത്ത് ഒന്നിച്ചു കൂടി മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്ന അപകട സാധ്യത തീരെയില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. മാത്രമല്ല കീടനാശിനികള്‍ ഉപയോഗിക്കുന്നത് വിളകള്‍ക്കും ദോഷം ചെയ്യുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ മേഖലയിലുള്ള വെട്ടുകിളി കൂട്ടങ്ങള്‍ക്കു മേല്‍ കീടനാശിനി തളിക്കുമ്പോള്‍ ആളുകള്‍ മുഖവും ശരീരവുമെല്ലാം മൂടി വെക്കണം എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എങ്ങനെയാണ് വെട്ടുകിളികളെ കര്‍ഷകര്‍ക്ക് തുരത്താന്‍ കഴിയുന്നത്

വെട്ടുകിളികളെ തുരത്താനും അവയുടെ ഗമന മാര്‍ഗം മാറ്റി വിടാനും പറ്റിയ ഏറ്റവും എളുപ്പ വഴി വലിയ ശബ്‌ദമുണ്ടാക്കലാണെന്ന് വിദഗ്‌ധര്‍ പറയുന്നു. 'ഉപകരണങ്ങള്‍, പാത്രങ്ങള്‍, ചെണ്ടകള്‍ മുതലായവ ഉപയോഗിച്ച് കൊട്ടി കൊണ്ട് കര്‍ഷകരും പ്രദേശ വാസികളും വന്‍ ശബ്‌ദം ഉണ്ടാക്കിയാല്‍ വെട്ടുകിളി കൂട്ടങ്ങള്‍ ദൂരേക്ക് നീങ്ങി പോകുമെന്ന് കാര്‍ഷിക മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവിലുള്ള വിളകള്‍ക്ക് മേല്‍ ഇവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം വന്‍ തോതില്‍ വെട്ടുകിളി കൂട്ടങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയെങ്കിലും രാജ്യത്ത് നിലവിലുള്ള വിളകള്‍ക്ക് കാര്യമായ ദോഷമൊന്നും അവ വരുത്തിയിട്ടില്ല എന്നതാണ് ഗുര്‍ജാറിനെ പോലുള്ള വിദഗ്‌ധര്‍ പറയുന്നത്. ഇതുവരെ ഇവ വിളകള്‍ അവ നശിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. രാജസ്ഥാനിലെ ശ്രീഗംഗാ നഗര്‍ ജില്ലയിലെ പരുത്തി കൃഷിക്ക് മാത്രമാണ് അല്‍പ്പമെങ്കിലും നാശം സംഭവിച്ചതായി റിപ്പോര്‍ട്ട് ഉള്ളതെന്ന് ഡോ കെ എല്‍ ഗുര്‍ജാര്‍ പറഞ്ഞു. രാജസ്ഥാനിലെ പരുത്തി കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള വിളയ്ക്ക് സംഭവിച്ച നാശം 5 ശതമാനമായി പരിമിതപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ഖരീഫ് വിത്തിടലിനുള്ള ഭീഷണി?

“അടുത്ത സീസണിലേക്കുള്ള വിത്തിടല്‍ ആരംഭിക്കുന്നതുവരെ വെട്ടുകിളി കൂട്ടങ്ങള്‍ ഇവിടെ നിലനിന്നാല്‍ തീര്‍ച്ചയായും ഖരീഫ് വിത്തിടലിനു അത് ഭീഷണിയായി തീരാന്‍ സാധ്യത ഉണ്ട്,'' കാര്‍ഷിക മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അതിനു മുന്‍പ് അവയെ നിയന്ത്രിക്കുവാന്‍ പറ്റാവുന്നതെല്ലാം ഞങ്ങള്‍ ചെയ്യും,'' അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേ സമയം ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങള്‍ക്ക് ഇതുവരെ വെട്ടുകിളി കൂട്ടത്തിന്റെ ഭീഷണി ഉണ്ടായിട്ടില്ല. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ പ്രത്യേകിച്ച്, രാജസ്ഥാനില്‍ നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും വന്‍ തോതില്‍ വെട്ടുകിളി കൂട്ടങ്ങളെ കണ്ടത് വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ രാജസ്ഥാനോട് തൊട്ടടുത്ത് കിടക്കുന്ന ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും ഉല്‍കണ്ഠകള്‍ ഉയര്‍ന്നു കഴിഞ്ഞു. 'ഡല്‍ഹിയിലേക്കോ മറ്റ് മെട്രോ നഗരങ്ങളിലേക്കോ ഈ വെട്ടുകിളി കൂട്ടങ്ങള്‍ എത്തുവാനുള്ള സാധ്യതയില്ല. ബുധനാഴ്ച വരെ അവ രാജസ്ഥാനിലെ ദൗസ, ഭരത്പൂര്‍ വഴി മധ്യപ്രദേശിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്ന് ഡോ കെ എല്‍ ഗുര്‍ജാര്‍ പറഞ്ഞു. അതേ സമയം കാറ്റിന്റെ ഗതി മാറുന്നതിനനുസരിച്ച് വെട്ടുകിളി കൂട്ടങ്ങളുടെ നീക്കവും മാറാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പക്ഷെ ഡല്‍ഹിക്ക് ഭീഷണിയൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വെട്ടുകിളി കൂട്ടങ്ങളുടെ വരവ് ആഫ്രിക്കയില്‍ നിന്ന്

കോടിക്കണക്കിന് വെട്ടുകിളി കൂട്ടങ്ങള്‍ വരുന്നത് ഈ വര്‍ഷം തുടക്കത്തില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നാണ്. കെനിയ, എത്യോപ്പിയ, സോമാലിയ തുടങ്ങിയ നിരവധി കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കാലാകാലങ്ങളായി വെട്ടുകിളികളുടെ ശല്യം നേരിട്ടു കൊണ്ടിരിക്കുന്നവരാണ്. പക്ഷെ ഇത്തവണ അവയുടെ എണ്ണം എല്ലാവരെയും അല്‍ഭുതപ്പെടുത്തിയിരിക്കുന്നു. മധ്യേഷ്യയിലേക്ക് കുടിയേറുന്നതിനു മുന്‍പായി കോടി കണക്കിനു വെട്ടുകിളികളാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂട്ടത്തോടെ എത്തിയത്. മദ്ധ്യ പൂര്‍വ്വേഷ്യയില്‍ നിന്നും പിന്നീട് ഇവ ഇറാന്‍, പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലെ രാജസ്ഥാനിലേക്ക് എത്തി. ഏപ്രില്‍ അവസാനം ഇന്ത്യയിലെത്തുന്നതിനു മുന്‍പായി ഈ വര്‍ഷം ജനുവരി വരെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കര്‍ഷകരുടെ ഉപജീവനത്തേയും ഭക്ഷ്യ സുരക്ഷയേയും വല്ലാതെ ബാധിക്കുകയുണ്ടായി ഈ വെട്ടുകിളി കൂട്ടങ്ങള്‍.

വെട്ടുകിളി ശല്യം ഇനിയും തുടരും

വെട്ടുകിളി കൂട്ടങ്ങള്‍ പാക്കിസ്ഥാന്‍-ഇറാന്‍ മേഖലയില്‍ നിന്നും ഇന്ത്യയിലേക്ക് തുടര്‍ന്നും വന്നു കൊണ്ടിരിക്കുമെന്നും കുറച്ച് കാലം കൂടി അവ ഇവിടെ പ്രജനനം ചെയ്യുമെന്നുമാണ് വിദഗ്‌ധര്‍ പറയുന്നത്. 'ഏതാണ്ട് ഒരു മാസം കൂടി ഈ വെട്ടുകിളി കൂട്ടങ്ങള്‍ ഇന്ത്യയിലേക്ക് വന്നു കൊണ്ടിരിക്കും. അല്ലെങ്കില്‍ ജൂലായ് മധ്യം വരെ എന്നും പറയാം,'' അദ്ദേഹം ഇ ടി വി ഭാരതിനോട് പറഞ്ഞു. വെട്ടുകിളികള്‍ ഇന്ത്യയിലേക്ക് വരുന്നത് തടയാന്‍ കഴിയുകയില്ലെന്നും പക്ഷെ അവ രാജ്യത്തേക്ക് കൂട്ടത്തോടെ എത്തി കഴിഞ്ഞാല്‍ അവയെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 'ഈ വെട്ടുകിളി കൂട്ടങ്ങള്‍ നിലനില്‍ക്കുകയില്ല. താമസിയാതെ തന്നെ നമ്മള്‍ അവയെ നിയന്ത്രിക്കും,'' ഡോ കെ എല്‍ ഗുര്‍ജാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.