ETV Bharat / bharat

സ്വന്തം നാടുകളിലേക്കെത്താന്‍ ഓടകളിലൂടെ യാത്ര ചെയ്ത് അതിഥി തൊഴിലാളികള്‍

author img

By

Published : May 11, 2020, 12:14 AM IST

താനെയിൽ നിന്നുള്ള നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് സ്വന്തം ഗ്രാമത്തിലേക്ക് എത്താന്‍ മലിന ജലം ഒഴുകി വരുന്ന ഓടകളിലൂടെ യാത്ര ചെയുന്നത്. മുംബൈയിൽ നിന്നും നാസിക്കിലേക്ക് പോകാനാണ് ഇവർ ഈ ദുർഘടം പിടിച്ച വഴി തെരഞ്ഞെടുത്തത്. ഇടിവി ഭാരത് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് ഇവരെ തിരിച്ചയച്ചു

Etv impact thane മുംബൈ ലോക്ക് ഡൗൺ അതിഥി തൊഴിലാളി താനെ നാസിക്ക് Laborers travelling Nullah police blocka
സ്വന്തം നാടുകളിലേക്ക് രാത്രിയിൽ ഓടകളിലൂടെ യാത്ര ചെയുകയാണ് അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു

മുംബൈ: ലോക്ക് ഡൗൺ സമയത്ത് പൊലീസ് റോഡ് ഉപരോധിക്കുന്നതിനാൽ അതിഥി തൊഴിലാളികൾ രാത്രിയിൽ സ്വന്തം നാടുകളിലേക്കെത്താൻ ഓടകളിലൂടെ യാത്ര ചെയുന്നു. താനെയിൽ നിന്നുള്ള നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് സ്വന്തം ഗ്രാമത്തിലേക്ക് എത്താന്‍ മലിന ജലം ഒഴുകി വരുന്ന ഓടകളിലൂടെ യാത്ര ചെയുന്നത്. മുംബൈയിൽ നിന്നും നാസിക്കിലേക്ക് പോകാനാണ് ഇവർ ഈ ദുർഘടം പിടിച്ച വഴി തെരഞ്ഞെടുത്തത്. എന്നാല്‍ പൊലീസ് ഇവരെ കണ്ടെത്തി തിരിച്ചയച്ചു.

നിരവധി തൊഴിലാളികൾ രാത്രിയില്‍ ഓടകളിലൂടെ സ്വന്തം നാടുകളിലേക്ക് സഞ്ചരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ കുടുംബങ്ങൾ മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലേക്കും മധ്യപ്രദേശിലേക്കും പോയി. മുംബൈയിൽ നിന്ന് ഉത്തരേന്ത്യക്കാരെ കയറ്റുന്ന വാഹനങ്ങളുടെയും റിക്ഷകളുടെയും തിരക്ക് കാരണം ശനിയാഴ്ച നാസിക്-മുംബൈ ഹൈവേക്കും കസറ-ഇഗത്പുരിക്കും ഇടയില്‍ അഞ്ച് മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. മുളുന്ദിനും താനെക്കും സമീപം ആനന്ദ്‌നഗർ ടോൾ പ്ലാസ കടന്നുപോകുന്നത് പൊലീസ് തടയുന്നതായി തൊഴിലാളികൾക്ക് മനസ്സിലായി. തുടര്‍ന്ന് പൊലീസ് ഉപരോധം ഒഴിവാക്കാൻ അർദ്ധരാത്രിയിൽ ആനന്ദ്‌നഗർ ടോൾ പ്ലാസയ്ക്കടുത്തുള്ള ഓടയിലൂടെ തൊഴിലാളികൾ സഞ്ചരിക്കുകയായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘം മൃഗങ്ങളും പാമ്പുകളും അടങ്ങിയ വൃത്തിഹീനമായ മലിനജലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ഇടിവി ഭാരത് വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് ഇവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.