ETV Bharat / bharat

വോട്ടർപട്ടിക; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

author img

By

Published : Feb 20, 2020, 7:52 PM IST

2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്

ന്യൂഡൽഹി  Kerala state election commission  KHC verdict  2019 ലെ വോട്ടർ പട്ടിക
വോട്ടർപട്ടിക; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: 2019 ലെ വോട്ടർ പട്ടികയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. ഈ സാഹചര്യത്തിൽ ഒക്‌ടോബർ- നവംബർ മാസങ്ങളില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീളാൻ സാധ്യതയുണ്ട്.

2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.