ബെംഗളൂരു: കഞ്ചാവ് നിറച്ച പാർസൽ 14 വയസുകാരന് എത്തിച്ചു കൊടുത്ത സംഭവത്തിൽ ഇടപാടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14കാരൻ ഡൻസോ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകാരനിൽ നിന്ന് മരിജുവാന ആവശ്യപ്പെട്ടതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. കൊറിയറിൽ ആൺകുട്ടിയുടെ പേരും ഉണ്ടായിരുന്നു. പിതാവിനാണ് പാർസൽ ലഭിച്ചത്. തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം, മകന്റെ മേൽ കുറ്റമില്ലെന്നും കുട്ടിയെ മയക്കുമരുന്ന് വിതരണം ചെയ്യാൻ പ്രതികൾ ഉപയോഗിച്ചതാണെന്നും മാതാപിതാക്കൾ ആരോപിച്ചു.