ETV Bharat / bharat

ജെഎൻയു ആക്രമണം; അന്വേഷണത്തോട് സഹകരിക്കണമെന്ന് ക്രൈംബ്രാഞ്ച്

author img

By

Published : Jan 13, 2020, 11:27 PM IST

ജെഎൻയുഎസ്‌യു പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് വിദ്യാർഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം

Delhi Police  Investigation  JNU Violence  Akshat Awasthi  Rohit Shah  Aishe Ghosh  JNU violence: Delhi Police questions 3 JNU students including Aishe Ghosh; students, teachers boycott classes  ജെഎൻയു ആക്രമണം
ജെഎൻയു ആക്രമണം

ന്യൂഡൽഹി: ജെഎൻയു ആക്രമണത്തിൽ അന്വേഷണസംഘത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥികളായ അക്ഷത് അവസ്തി, രോഹിത് ഷാ എന്നിവരുൾപ്പെടെ 49 പേർക്ക് നോട്ടീസ് അയച്ചതായി ഡൽഹി ക്രൈംബ്രാഞ്ച്. ജെഎൻയുവിലെ ഒന്നാം വർഷ വിദ്യാർഥികളാണ് അവസ്തിയും ഷായും. അന്വേഷണത്തോട് സഹകരിക്കാമെന്ന് ഇരുവരും പറഞ്ഞെങ്കിലും ശനിയാഴ്ച രാത്രി മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി അന്വേഷണസംഘം പറയുന്നു. ഇവർ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

ജെഎൻയു ആക്രമണം; പ്രതികരണവുമായി ഐഷെ ഘോഷ്

ജനുവരി അഞ്ചിന് കാമ്പസിൽ നടന്ന ആക്രമണത്തെ സംബന്ധിച്ച് ഇവരെ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് വിദ്യാർഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. നോട്ടീസ് നൽകിയിട്ടുള്ള സ്ത്രീകളെ അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് വനിതാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.

Intro:Body:

JNU

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.