ETV Bharat / bharat

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ ഇഡിയുടെ പ്രതികരണം തേടി ഹൈക്കോടതി

ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ‌ പി.ചിദംബരത്തിന് ജാമ്യം ലഭിച്ചത്

ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ ഇഡിയുടെ പ്രതികരണം തേടി ഹൈക്കോടതി
author img

By

Published : Oct 24, 2019, 1:39 PM IST

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം ലഭിച്ചതില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈറ്റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രതികരണം ആരാഞ്ഞ് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നവംബർ 4 ന് കോടതി കേസില്‍ കൂടുതൽ വാദം കേൾക്കും.

രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ‌ പി.ചിദംബരത്തിന് ജാമ്യം ലഭിച്ചത്. ചിദംബരം രാജ്യം വിട്ടേക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള സി.ബി.ഐ വാദം തള്ളിയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്.അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബഞ്ച് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചെങ്കിലും ഇതേ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയിലായതിനാല്‍ ചിദംബരത്തിന് പുറത്തിറങ്ങാനാകില്ല. വ്യാഴാഴ്ച വരെയാണ് ഡല്‍ഹി റോസ് അവന്യു കോടതി ചിദംബരത്തെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. ഇഡി കേസില്‍ ജാമ്യം ലഭിക്കാതെ ചിദംബരത്തിന് പുറത്തിറങ്ങാനാകില്ല. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സിബിഐ കേസിലെ വിചാരണ നടപടികളും ഉടന്‍ തുടങ്ങിയേക്കും.

Intro:Body:

Chidambaram

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.