ന്യൂഡൽഹി: പുതിയ 88,600 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 60 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ 1,124 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 94,503 ആയി.
കേന്ദ്ര മന്ത്രാലയം നല്‍കുന്ന റിപ്പോർട്ട് പ്രകാരം 59,92,533 കൊവിഡ് കേസുകളാണ് രാജ്യത്ത് ഉള്ളത്. ഇതിൽ 9,56,402 എണ്ണം സജീവ കേസുകളും, 49,41,628 കൊവിഡ് മുക്തിയും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 2,69,535 കൊവിഡ് കേസുകളാണ് ഉള്ളത്. കർണാടകയിൽ 1,01,801, ആന്ധ്രാപ്രദേശിൽ 65,794, ഉത്തർപ്രദേശിൽ 57,086, തമിഴ്‌നാട്ടിൽ 46,336 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ എണ്ണം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം സെപ്റ്റംബർ 26 വരെ 7,12,57,836 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.