ന്യൂഡൽഹി: 1994ന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ മൺസൂണിലെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി). എന്നാൽ, രാജ്യത്തിന്‍റെ പല ഭാഗത്തും ഇപ്പോഴും മൺസൂൺ സജീവമാണെന്നും മഴക്കാറ്റുകൾ പിന്തിരിയാതെ ഏറ്റവും കൂടുതൽ കാലം തുടർന്നത് ഇത്തവണയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. പടിഞ്ഞാറൻ മധ്യപ്രദേശ്, സൗരാഷ്‌ട്ര, കച്ച് എന്നിവിടങ്ങളിലാണ് വലിയ അളവിൽ മഴ രേഖപ്പെടുത്തിയതെന്നും കാലാവസ്ഥാ റിപ്പോർട്ട്.
ജൂൺ എട്ടിന് കേരളത്തിൽ ശക്തമായി തുടങ്ങിയ മഴ, തുടർന്ന് മന്ദഗതിയിലായിരുന്നതിനാൽ 33 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂലൈയിൽ മൺസൂൺ ശക്തി പ്രാപിച്ചതോടെ സാധാരണ ലഭിക്കുന്നതിനേക്കാൾ 33 ശതമാനം കൂടുതൽ മഴ ലഭിച്ചു. ഓഗസ്റ്റിലും 15 ശതമാനത്തിൽ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നു; രാജ്യത്ത് കാല്‍ നൂറ്റാണ്ടിനിടെയുള്ള ശക്തമായ മഴ - ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഇത്തവണ ശക്തമായ മൺസൂൺ
വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുന്ന വിധത്തിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മൺസൂൺ ഇപ്പോഴും സജീവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Conclusion: