ETV Bharat / bharat

വിദേശത്ത് നിന്ന് ആളുകളെ തിരികെയെത്തിക്കാൻ പദ്ധതിയുമായി ഇന്ത്യ

author img

By

Published : May 1, 2020, 5:01 PM IST

കൊവിഡ് മഹാമാരി മൂലം വിവിധ രാജ്യങ്ങളിലായി കുടുങ്ങിയ ആളുകളെ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ചും അതിന്‍റെ സങ്കീര്‍ണതകളെക്കുറിച്ചും മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ സഞ്ജീബ് കെആര്‍ ബറുവ എഴുതുന്നു.

India  evacuation operation  COVID-19  Sanjib Kr Baruah  coronavirus  പുറം രാജ്യങ്ങളില്‍ കുടുങ്ങിയ ആളുകളെ തിരികെയെത്തിക്കാന്‍ ബൃഹത്തായ പദ്ധതിയുമായി ഇന്ത്യ  കൊവിഡ് 19  കൊവിഡ് മഹാമാരി
പുറം രാജ്യങ്ങളില്‍ കുടുങ്ങിയ ആളുകളെ തിരികെയെത്തിക്കാന്‍ ബൃഹത്തായ പദ്ധതിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ആളുകളെ തിരികെയെത്തിക്കാന്‍ ബൃഹത്തായ പദ്ധതിയുമായി ഇന്ത്യ. ജനങ്ങളെ തിരികെയെത്തിക്കാനുള്ള 30 പദ്ധതികളാണ് ഇന്ത്യയുടെ പരിഗണനയിലുള്ളത്. അതില്‍ ആദ്യത്തെ പദ്ധതി പുരോഗമിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലുതും സങ്കീര്‍ണവുമായ പ്രക്രിയയായിരിക്കും അത്.

കേന്ദ്ര വ്യോമയാന മന്ത്രാലയം, ആരോഗ്യമന്ത്രാലയം, എയര്‍ഫോഴ്‌സ്, ഇന്ത്യന്‍ നേവി , വിദേശകാര്യ മന്ത്രാലയം എന്നിവരുടെ സംയുക്ത പ്രവര്‍ത്തനം ഈ ഉദ്യമത്തിന് ശക്തി പകരും. ഉദാഹരണത്തിന് 201 രാജ്യങ്ങളിലായി കേരളത്തില്‍ നിന്നുള്ള 3,50,000 മലയാളികളാണ് കുടുങ്ങി കിടക്കുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ പകുതിയലധികം പേരും ഗള്‍ഫ് മേഖലകളില്‍ നിന്നുള്ളവരാണ്. ഇതിന് മുന്‍പ് ഇന്ത്യയുടെ മറ്റൊരു കുടിയൊഴിപ്പില്‍ പ്രവര്‍ത്തനം നടന്നത് 1990-1991 കാലഘട്ടത്തിലാണ്. സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിച്ചപ്പോള്‍ 1,70,000 ഇന്ത്യക്കാരെയാണ് തിരികെ രാജ്യത്തെത്തിക്കാന്‍ കേന്ദ്രം മുന്‍കൈയെടുത്തത്. വ്യോമയാന മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും പദ്ധതിയില്‍ പ്രധാന പങ്ക് വഹിക്കുന്നു. യുദ്ധകപ്പലുകളും ആളുകളെ നാട്ടിലെത്തിക്കാന്‍ സജ്ജമാണ്. സര്‍ക്കാറിന്‍റെ അന്തിമ തീരുമാനത്തിനായാണ് ഇവര്‍ കാത്തിരിക്കുന്നത്. ഗള്‍ഫ് മേഖലയ്‌ക്ക് പുറമെ യുകെ, യുഎസ്, ഉക്രെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും ആളുകള്‍ നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നത്.

വിമാനങ്ങളിലും കപ്പലുകളിലും സാമൂഹിക അകലം പാലിച്ചും കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളും അനുസരിച്ചും ആളുകളെ കൊണ്ടു വരേണ്ടതുണ്ട്. അതിനാല്‍ തന്നെ നിശ്ചിത സംഖ്യയില്‍ കൂടുതല്‍ ആളുകളെ മാത്രമേ ഒരു യാത്രയില്‍ കൊണ്ടു വരാന്‍ സാധിക്കുകയുള്ളു. കൂടാതെ 2015ല്‍ രണ്ട് കോടി ഇന്ത്യക്കാരാണ് വിദേശത്തേക്ക് പറന്നത്. 2020 ആകുന്നതോടെ കണക്കുകള്‍ മൂന്ന് കോടി കവിഞ്ഞേക്കാമെന്നും ഔദ്യോഗിക പഠനങ്ങള്‍ പറയുന്നു. ഇതും ആളുകളെ തിരികെയെത്തിക്കുന്ന പ്രകൃയയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതേ സമയം ഇങ്ങനെ നാട്ടിലെത്തിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ ക്വാറന്‍റൈയിന്‍ സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും ഉറപ്പു വരുത്തുകയും വേണം. ഇത്തരത്തില്‍ ആളുകളെ തിരികെയെത്തിക്കുന്ന പദ്ധതി ഒരേ സമയം നിര്‍ണായകവും ഒപ്പം സങ്കീര്‍ണതകള്‍ നിറഞ്ഞതുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.