ന്യൂഡൽഹി: പരിശോധന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്ഷയരോഗം പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്ന ഡയഗ്നോസ്റ്റിക് മെഷീനുകൾ കൊവിഡ് പരിശോധനക്ക് ഉപയോഗിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകാരം നൽകി. പുണെയിലെ എൻഐവിയിൽ നിന്നുള്ള ഫലങ്ങൾ ലഭിച്ചുകഴിഞ്ഞാൽ പരിശോധനക്കുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങൾ നൽകും.
അതേസമയം, രാജ്യത്ത് കൊവിഡ് മരണസംഖ്യ 199 ആയി ഉയർന്നു. ഇന്ത്യയിൽ 6,412 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.