ETV Bharat / bharat

കൊവിഡ് ബാധിതനായ വ്യക്തിയെ കുറിച്ച് വിവരമില്ലെന്ന ആരോപണവുമായി കുടുംബം - ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ

തെലങ്കാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഹൈദരാബാദിലെ കൊവിഡ് ബാധിതനായ വ്യക്തിയുടെ കുടുംബം

COVID-19 outbreak  COVID-19 pandemic  COVID-19 scare  COVID-19 crisis  Coronavirus infection  Hyderabad woman claims husband missing  Hyderabad's Gandhi Hospital  Hyderabad Municipal Corporation  കൊവിഡ്‌ ബാധിച്ച്‌ മരിച്ചു  ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ  ശവസംസ്‌കാരം
മൂന്നാഴ്‌ചക്ക് മുമ്പ് കൊവിഡ്‌ ബാധിച്ച്‌ മരിച്ച ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ
author img

By

Published : May 22, 2020, 10:04 AM IST

Updated : May 22, 2020, 10:32 AM IST

ഹൈദരാബാദ്‌: തെലങ്കാനയിലെ കൊവിഡ് ആശുപത്രിയധികൃതര്‍ക്കെതിരെ ആരോപണവുമായി കൊവിഡ് ബാധിതനായ വ്യക്തിയുടെ കുടുംബം. ഹൈദരാബാദ് കോട്ടി ബസാറിലെ തൊഴിലാളിയായ കൊവിഡ് ബാധിതന്‍റെ കുടുംബമാണ് ഗുരുതര ആരോപണമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

മെയ് ഒന്നിന് ഇയാള്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് ഗാന്ധി ആശുപത്രിയധികൃതര്‍ കുടുംബത്തെ അറിയിച്ചു. എന്നാല്‍ മറ്റു തെളിവുകളൊന്നും നല്‍കിയില്ലെന്നും മൃതദേഹം സംസ്കരിക്കാന്‍ വിട്ടു നല്‍കിയില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അതിനാല്‍ ഈ വ്യക്തി ജീവിച്ചരിക്കുന്നതായി തങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് ആരോഗ്യ മന്ത്രി കെ.ടി. രാമ റാവുവിന് ട്വിറ്ററിലൂടെ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഏപ്രില്‍ 30നാണ് കൊവിഡ്‌ ബാധിതനായ മധുസൂധനനെ ഹൈദരാബാദിലെ‌ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും കാണാതായി. ശവസംസ്‌കാരം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ അധികൃതര്‍ നല്‍കിയില്ല. ശവസംസ്‌കാരം നടത്തിയെങ്കില്‍ ആരുടെ സമ്മതം വാങ്ങിയാണ് അത് നടത്തിയതെന്നും പരാതിയില്‍ കുടുംബം ഉന്നയിക്കുന്നു.

എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആരും വരാതിരുന്നതിനാല്‍ പൊലീസിനെ ഏല്‍പ്പിക്കുകയും പിന്നീട് പൊലീസാണ് സംസ്‌കാരം നടത്തുന്നതിന് ഗ്രേറ്റര്‍ ഹൈദരാബാദ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന് മൃതദേഹം വിട്ടു നല്‍കിയതെന്നും ആശുപത്രി സൂപ്രണ്ട് എം. രാജ റാവു പറയുന്നു.

Last Updated : May 22, 2020, 10:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.