ഹൈദരാബാദ്: കനത്ത മഴയില്‍ തെലങ്കാനയിലെ റോഡുകളും താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴയോടൊപ്പം ഉണ്ടായ കാറ്റില്‍ വീണ മരങ്ങള്‍ പലയിടത്തും ഗതാഗതം തടസപ്പെടുത്തി. ഹൈദരാബാദിലെ പല ഭാഗങ്ങളിലും 20 മുതല്‍ 50 മില്ലിലിറ്റര്‍ വരെ മഴ ലഭിച്ചു. ഹൈദരാബാദിനോട് ചേര്‍ന്ന ഹസ്‌തിനപുരില്‍ 61 മില്ലിലിറ്റില്‍ മഴ ലഭിച്ചു. തെക്ക് -കിഴക്ക് ഭാഗത്തുണ്ടായ താഴ്ന്ന മർദ്ദം സംസ്ഥാനത്ത് മഴ ലഭിക്കാന്‍ കാരണമായതെന്ന് ഹൈദരാബാദിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കിഴക്ക്-മധ്യ, തെക്ക്-കിഴക്കൻ അറേബ്യൻ കടലിനു മുകളിലുള്ള താഴ്‌ന്ന മര്‍ദ്ദം കൊടുങ്കാറ്റായി മാറാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. കേരളത്തിൽ തെക്ക്- പടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതിന് ജൂൺ 1 മുതൽ സ്ഥിതിഗതികൾ അനുകൂലമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
തെലങ്കാനയില്‍ കനത്ത മഴ; റോഡുകളും താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍
ഹൈദരാബാദിലെ പല ഭാഗങ്ങളിലും 20 മുതല്‍ 50 മില്ലിലിറ്റര്‍ വരെ മഴ ലഭിച്ചു.