ഹൈദരാബാദ്: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 1,23,78,854 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി 5,56,601 പേർക്ക് ജീവൻ നഷ്‌ടമായി. ഇതുവരെ 71,82,395 പേർ രോഗമുക്തി നേടി. ബ്രിട്ടണിൽ 85 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ബ്രിട്ടീഷ് ആരോഗ്യ സാമൂഹിക സംരക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 44,602 ആയി ഉയർന്നു. ബ്രിട്ടണിൽ ഇതുവരെ 2,87,621 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ദിനംപ്രതി 642 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനായി ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് ഫാർമസി ചെയിൻ ബൂട്ട്സ് 4,000 ത്തിലധികം ജോലികൾ വെട്ടിക്കുറക്കുകയും 48 സ്റ്റോറുകൾ അടക്കുകയും ചെയ്യുമെന്ന് വ്യാഴാഴ്‌ച അറിയിച്ചു. നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സാമ്പത്തിക നഷ്‌ടം വീണ്ടെടുക്കാൻ ഹൈ സ്ട്രീറ്റിന് സമയം ആവശ്യമാണെന്ന് പ്രതീക്ഷിക്കുന്നതായും ചെയിൻ അറിയിച്ചു.
ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 23 ലക്ഷം കവിഞ്ഞു - ബ്രിട്ടൺ കൊവിഡ്
ആഗോളതലത്തിൽ മരണസംഖ്യ 5,56,601. രോഗമുക്തി നേടിയവർ 71,82,395