ഷിംല: ഹിമാചൽ പ്രദേശിലെ ചംബാ ജില്ലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തു. രാവിലെ ഏഴ് മണിയോടെയാണ് റിക്‌ടർ സ്കെയിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും 11 ദിവസത്തിനുള്ളിൽ ചംബാ ജില്ലയിലുണ്ടാകുന്ന എട്ടാമത്തെ ഭൂചലനമാണിതെന്നും ഷിംല മീറ്ററോളജിക്കൽ സെന്‍റർ ഡയറക്ടർ മൻമോഹൻ സിങ് പറഞ്ഞു. ചംബയിൽ നിന്ന് അഞ്ച് കിലോമീറ്റർ വടക്കു കിഴക്കായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ചംബ ഉൾപ്പെടെയുള്ള ഹിമാചൽ പ്രദേശിന്‍റെ മിക്ക ഭാഗങ്ങളും സെൻസിറ്റീവ് മേഖലയിലാണ് ഉൾപ്പെടുന്നത്.
ഹിമാചൽ പ്രദേശിൽ ഭൂചലനം; ആളപായമില്ല
3.1 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ ആളപായം ഉണ്ടായില്ലെന്നും ചംബയിൽ ഉണ്ടാകുന്ന എട്ടാമത്തെ ഭൂചലനമാണിതെന്നും ഷിംല മീറ്ററോളജിക്കൽ സെന്‍റർ ഡയറക്ടർ മൻമോഹൻ സിങ് പറഞ്ഞു