മുംബൈ: തടാകത്തിൽ നിന്നും എക്കൽമണ്ണ് നീക്കം ചെയ്യുന്നതിനെച്ചൊല്ലി നടന്ന തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു.മഹാരാഷ്‌ട്രയിലെ ലതൂർ ജില്ലയിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. രുദ്രപ്പ ഗറ്റേറ്റ് (29)ആണ് കൊല്ലപ്പെട്ടത്. രുദ്രപ്പക്ക് വെട്ടേല്‍ക്കുകയായിരുന്നു. ആറ് പേർക്ക് പരിക്കേറ്റു.
മണ്ണ് നീക്കം ചെയ്യാൻ ആദ്യമെത്തിയത് അഞ്ച് പേരായിരുന്നു. ശേഷം രണ്ട് പേർകൂടി എത്തിയതോടെയാണ് പ്രശ്‌നം വഷളായത്. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.