ETV Bharat / bharat

ബീഫ്​ കഴിക്കുന്നവർക്ക്​ പട്ടിയിറച്ചിയും തിന്നാം: ദിലീപ്​ ഘോഷ്

author img

By

Published : Nov 5, 2019, 1:22 PM IST

നാടൻ പശുക്കളുടെ പാലി​ൽ സ്വർണം അടങ്ങിയിട്ടുണ്ട്​. അതുകൊണ്ടാണ്​ നല്ല പാലിന്​ സ്വർണ നിറമുള്ളത്​. വിദേശി കന്നുകാലികളെയല്ല നാടൻ പശുക്കളെയാണ്​ നമ്മൾ മാതാവിനെ പോലെ പരിചരിക്കേണ്ടതെന്നും ഘോഷ്​ പറഞ്ഞു.

ബീഫ്​ കഴിക്കുന്നവർക്ക്​ പട്ടിയിറച്ചിയും തിന്നാമെന്ന് ദിലീപ്​ ഘോഷ്

കൊൽക്കത്ത: ബീഫ്​ കഴിക്കുന്ന ബുദ്ധിജീവികൾക്ക്​ പട്ടിയിറച്ചിയും തിന്നാമെന്ന് പശ്ചിമബംഗാൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷ്. ബർദ്വാനിൽ നടന്ന ‘ഗോപ അഷ്​ടമി കാര്യക്രമ്​’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു​ ദിലീപ്​ ഘോഷ്​. നടുറോഡിൽ നിന്ന്​ മാട്ടിറച്ചി കഴിച്ച ബുദ്ധിജീവികളോട്​ പട്ടിയിറച്ചി കൂടി കഴിക്കൂ എന്നാണ് തനിക്ക്​ പറയാനുള്ളതെന്നും​ ഏത്​ മൃഗത്തെ തിന്നാലും അത്തരക്കാരുടെ ആരോഗ്യത്തെ അത്​ ബാധിക്കില്ലെന്നും ദിലീപ്​ ഘോഷ് പറഞ്ഞു.

നാടൻ പശുക്കളുടെ പാലി​ൽ സ്വർണം അടങ്ങിയിട്ടുണ്ട്​. അതുകൊണ്ടാണ്​ നല്ല പാലിന്​ സ്വർണ നിറമുള്ളത്​. വിദേശി കന്നുകാലികളെയല്ല നാടൻ പശുക്കളെയാണ്​ നമ്മൾ മാതാവിനെ പോലെ പരിചരിക്കേണ്ടതെന്നും ഘോഷ്​ പറഞ്ഞു. മാതാവിനെതിരെ മോശമായി പെരുമാറുന്നവരെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നോ അതുപോലെ മാട്ടിറച്ചി തിന്നുന്നവരെയും കൈകാര്യം ​ചെയ്യും. ഇന്ത്യയിൽ പശുക്കളെ കശാപ്പു ചെയ്യുന്നതും മാട്ടിറച്ചി കഴിക്കുന്നതും കുറ്റമാണെന്നും ദിലീപ്​ ​ഘോഷ്​ കൂട്ടിച്ചേർത്തു. ദിലീപ്​ ഘോഷ് മാസങ്ങൾക്ക്​ മുമ്പ്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു.

Intro:Body:

Dilip Ghosh, BJP West Bengal President: Indian breed of cows has a special characteristic, there is gold mixed in its milk, & that is why colour of their milk is slightly yellow. Cow's navel helps in producing gold with help of sunshine. (4.11.19)

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.