ETV Bharat / bharat

മെഡിക്കൽ വിദ്യാർഥികളെ കൊവിഡ് ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡൽഹി സർക്കാർ

author img

By

Published : Apr 13, 2020, 8:26 AM IST

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പരിപാടികൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി വിജയ് ദേവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Delhi govt to deploy students  Delhi fights corona  Delhi govt  Maulana Azad Medical College students  Maulana Azad Medical College news  മെഡിക്കൽ വിദ്യാർഥികളെ കൊവിഡ് ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡൽഹി സർക്കാർ  ഡൽഹി സർക്കാർ  മൗലാന ആസാദ് മെഡിക്കൽ കോളജ്  കൊവിഡ്
ഡൽഹി

ന്യൂഡൽഹി: മൗലാന ആസാദ് മെഡിക്കൽ കോളജിലെ ബിരുദാനന്തര ബിരുദധാരികളെ കൊവിഡ് -19 ഡ്യൂട്ടിക്കായി എല്ലാ ജില്ലകളിലും വിന്യസിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പരിപാടികൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി വിജയ് ദേവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഓരോ ജില്ലാ മജിസ്‌ട്രേറ്റിനൊപ്പം 10 വിദ്യാർത്ഥികളെ (2019-22 ബാച്ച്) വിന്യസിക്കും. വിദ്യാർത്ഥികൾ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിനും ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കൊവിഡ് സംബന്ധമായ വിവരങ്ങൾ നൽകണമെന്ന് ആരോഗ്യ വകുപ്പ് എം.എം.സിയോട് ആവശ്യപ്പെട്ടു.

കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് വരെ ആളുകളെ പാർപ്പിക്കുന്നതിനായി ഡൽഹിയിലെ സർക്കാർ ഫ്ളാറ്റുകളിലും വിവിധ ഹോട്ടലുകളിലും 740 മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.