ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച നടന്നത് 20,000 സാമ്പിള്‍ പരിശോധന. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഒരുദിവസം നടക്കുന്ന ഏറ്റവും ഉയര്‍ന്ന സാമ്പിള്‍ പരിശോധനയാണിത്. വരും ദിവസങ്ങളിൽ ഡൽഹിയിൽ കൂടുതൽ സാമ്പിൾ പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. ഇപ്പോൾ ഡൽഹി നിവാസികൾക്ക് കൊവിഡ് 19 പരിശോധിക്കുന്നതിൽ ഒരു തരത്തിലുള്ള പ്രശ്‌നവും നേരിടുന്നില്ലെന്നും അദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 1,969 പേർ മരിച്ചു. കൂടാതെ ഡൽഹിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതുൾപ്പെടെ 49,979 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
-
अब दिल्ली वसियों को टेस्ट कराने में कोई परेशानी नहीं होगी। आने वाले दिनों में इस से भी बहुत ज़्यादा टेस्टिंग की जाएगी। https://t.co/91fIRPhqXm
— Arvind Kejriwal (@ArvindKejriwal) June 19, 2020 " class="align-text-top noRightClick twitterSection" data="
">अब दिल्ली वसियों को टेस्ट कराने में कोई परेशानी नहीं होगी। आने वाले दिनों में इस से भी बहुत ज़्यादा टेस्टिंग की जाएगी। https://t.co/91fIRPhqXm
— Arvind Kejriwal (@ArvindKejriwal) June 19, 2020अब दिल्ली वसियों को टेस्ट कराने में कोई परेशानी नहीं होगी। आने वाले दिनों में इस से भी बहुत ज़्यादा टेस्टिंग की जाएगी। https://t.co/91fIRPhqXm
— Arvind Kejriwal (@ArvindKejriwal) June 19, 2020
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 13,586 പുതിയ കൊവിഡ് -19 കേസുകളും 336 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,80,532 ഉയർന്നു. എന്നാൽ രാജ്യത്ത് 2,04,711 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,63,248 പേർ കൊവിഡ് ചികിൽസയിൽ കഴിയുന്നുണ്ട്.