ലക്‌നൗ: അലിഗഡ് ഡല്‍ഹി ഗേറ്റിന് സമീപം ടോയ് ഫാക്‌ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 12 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കാട്ടിക്കാന്‍ പ്രദേശത്തെ ആറോളം വീടുകള്‍ക്ക് കേടുപാട് പറ്റി. മരിച്ച നാല് പേരില്‍ സഹോദരങ്ങളായ മനോജ് (38), വിശാല്‍ ഏലിയാസ് വിക്കി (32)എന്നിവര്‍ ടോയ് ഫാക്‌ടറി ഉടമകളാണ്. പങ്കജ് (30), അഭിഷേക് (26) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍.
സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് വിദഗ്‌ധാന്വേഷണം നടത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര ഭൂഷണ്‍ സിങ് മാധ്യമങ്ങളെ അറിയിച്ചു. വരാനിരിക്കുന്ന ഉല്‍സവ സീസണിനോടനുബന്ധിച്ച് പടക്കങ്ങളുടെയും സ്ഫോടക വസ്‌തുക്കളുടെയും അനധികൃത സംഭരണത്തെക്കുറിച്ച് പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വിശദമായ ഫോറന്‍സിക് പരിശോധന നടത്തും. ഹൈഡ്രോളിക് പ്രഷർ മെഷീനിന്‍റെ സാന്നിധ്യമുണ്ടോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ അഗ്‌നിശമന സേന ഓഫീസര്‍ വിവേക് ശര്‍മ അറിയിച്ചു.