ഹൈദരാബാദ്: തെലങ്കാനയിൽ ലോക്ക് ഡൗൺ മെയ് ഏഴ് വരെ നീട്ടുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. മന്ത്രിസഭയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിലുള്ള കണ്ടയിൻമെന്‍റ് സോണുകളുടെ ഇൻകുബേഷൻ കാലാവധി മെയ് ഏഴിന് പൂർത്തിയാകും.
കൊവിഡ് 19 വ്യാപിക്കുന്നത് തടയാനായി ഓൺലൈൻ വഴി വീടുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് നിരോധിക്കാൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തേക്ക് വീട്ടുടമസ്ഥൻ വാടകക്കാരിൽ നിന്ന് വാടക ഈടാക്കുന്നത് മാറ്റിവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.