ജയ്‌പൂര്‍: സംസ്ഥാനത്ത് 690 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 65,979 ആയി. അഞ്ച് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 915 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. ആകെ 50,393 പേര്‍ രോഗമുക്തരായിട്ടുണ്ട്. ബാക്കിയുള്ള 14,671 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌ത മരണങ്ങളില്‍ മൂന്നെണ്ണം ജയ്‌പൂരിലും ഒന്ന് അജ്‌മീറിലും ഒന്ന് ബിക്കനീറിലുമാണ് സംഭവിച്ചിരിക്കുന്നത്. അജ്‌മീറില്‍ 138 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അല്‍വാര്‍ (100), ജയ്‌പൂര്‍ (99), ഉദയ്‌പൂര്‍ (82), നാഗുര്‍ (50), ബുന്ധി (38), ജോദ്‌പൂര്‍ (36), ചിറ്റോഗര്‍ (22), പ്രതാഗര്‍ (19) എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
1.3 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക്. ഇത് പൂജ്യത്തിലെത്തിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു. എല്ലാ രോഗികള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും രഘു ശര്‍മ പറഞ്ഞു.