ETV Bharat / bharat

കൊവിഡ് കാലത്തെ പിന്തുണ; രോഹിത് ഷെട്ടിക്ക് നന്ദിയറിയിച്ച് മുംബൈ പൊലീസ് - COVID-19: Mumbai latest news

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് തന്‍റെ ഹോട്ടലുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഏപ്രില്‍ അവസാനം മുതല്‍ നല്‍കുന്നുണ്ട് രോഹിത് ഷെട്ടി

rohit shetty
rohit shetty
author img

By

Published : Jul 11, 2020, 6:52 PM IST

മുംബൈ: കൊവിഡ്-19 പകർച്ചവ്യാധിയെ തുടർന്ന് ഡ്യൂട്ടി ഉദ്യോഗസ്ഥരെ സഹായിക്കാൻ നഗരത്തിലെ തന്‍റെ ഉടമസ്ഥതയിലുള്ള 11 ഹോട്ടലുകളില്‍ സൗകര്യമൊരുക്കിയതിന് മുംബൈ പൊലീസ് സംവിധായകന്‍ രോഹിത് ഷെട്ടിക്ക് നന്ദി അറിയിച്ച് രംഗത്തെത്തി.

'കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ കാക്കിയിലുള്ള സ്ത്രീപുരുഷന്മാര്‍ക്ക് അവസാനിക്കാത്ത പിന്തുണ നല്‍കി വരുന്ന രോഹിത് ഷെട്ടിക്ക് നന്ദി. മുംബൈയിലെ തെരുവുകളില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് 11 ഹോട്ടലുകളിലാണ് അദ്ദേഹം സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്' പൊലീസ് കമ്മീഷണര്‍ ട്വിറ്ററില്‍ കുറിച്ചു. മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിങാണ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഹിത് ഷെട്ടിക്ക് നന്ദി പറഞ്ഞത്.

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് തന്‍റെ ഹോട്ടലുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഏപ്രില്‍ അവസാനം മുതല്‍ നല്‍കുന്നുണ്ട് രോഹിത് ഷെട്ടി. വിശ്രമിക്കാനും കുളിക്കാനുമുള്ള സൗകര്യത്തിനൊപ്പം ഈ ഹോട്ടലുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഭാത ഭക്ഷണവും അത്താഴവും കഴിക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.