ഇൻഡോർ: ഇൻഡോറിലെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ തിങ്കളാഴ്ച വൈകുന്നേരം പുറത്തുവിട്ട കണക്കുകൾ പ്രകാരം 81 പുതിയ കൊവിഡ് കേസുകൾ കൂടി ജില്ലയിൽ സ്ഥിരീകരിച്ചു. 81 പുതിയ കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി മെയ് 11 ന് പുറത്തിറക്കിയ ബുള്ളറ്റിനിൽ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ ഡോ. പ്രവീൺ ജാദിയ അറിയിച്ചു.
അതേ സമയം, ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി. തിങ്കളാഴ്ച രണ്ട് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.മെയ് 10 ലെ കണക്കനുസരിച്ച് ഇൻഡോർ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 1935 ആണ്. 81 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇൻഡോറിലെ കൊവിഡ് കേസുകളുടെ എണ്ണം 2016 ആയി.