ന്യൂഡൽഹി: കൊവിഡ് 19 പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളും പരിമിതപ്പെടുത്തുന്നു. രാജ്യത്തെ പരമോന്നത കോടതിയിൽ ഇന്ന് മുതൽ ഒരു കോടതി മാത്രമെ പ്രവർത്തിക്കുകയുള്ളു. വീഡിയോ കോൺഫറൻസിലൂടെയായിരിക്കും വാദം കേൾക്കുക. രണ്ട്, എട്ട്, പതിനാല് കോടതികളിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന വിചാരണ മാറ്റിവച്ചതായും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‌താവനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വരുന്ന ബുധനാഴ്‌ച മുതൽ വളരെ നിർണായകമായ കേസുകളെ രണ്ടംഗ ബഞ്ച് വീഡിയോ കോൺഫറൻസിലൂടെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ഒരു കോടതി മുറിയിലും അഭിഭാഷകർ മറ്റൊരു മുറിയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി മൂന്ന് നിർണായക കേസുകളുടെ വിചാരണ നടപടികൾ നടത്തും.
സുപ്രീംകോടതിയിലും നിയന്ത്രണങ്ങള്‍; കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കും - supreme court through video conference
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ഒരു കോടതി മുറിയിലും അഭിഭാഷകർ മറ്റൊരു മുറിയിൽ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും നിർണായക കേസുകൾ പരിഗണിക്കുന്നത്.