ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള രണ്ടാം സീറ്റ് വിജയിക്കാന്‍ ഇനി ഒരു വോട്ട് മതിയെന്ന് കോണ്‍ഗ്രസ്. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ട രാജിവെപ്പ് നേരിടുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
2018ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍ നിലവില്‍ 65 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഗുജറാത്തില്‍ ശക്തി സിംഗ് ഗോയലും ഭാരത് സിംഗ് സൊലങ്കിയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.