ന്യൂഡല്‍ഹി: അസം സ്വദേശികൾക്ക് ഭരണഘടനാപരമായ സുരക്ഷ ഏർപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കാൻ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്ന് സന്ദർശിക്കും.നാലംഗ സമിതിയാണ് സന്ദര്‍ശനം നടത്തുക. ജസ്റ്റിസ് ബിപ്ലവ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സമിതിയാണിത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഉന്നതതല സമിതിയും അമിത് ഷായെ സന്ദര്‍ശിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു.ഈ സമയത്ത് അസമിലെ തദ്ദേശവാസികൾക്ക് ഭരണഘടനാപരമായ സുരക്ഷ ഏർപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നു . അസം സർക്കാരിനു കീഴിൽ അസമിലെ ജനങ്ങൾക്ക് തൊഴില്‍പരമായ സംവരണം ഏർപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിലയിരുത്തുന്നത്.