ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ മോറി തേഹ്‌സിൽ ഞായറാഴ്ചയാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി.
ധർമശാല പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ മകുടി, ഡിഗോലി പ്രദേശങ്ങളില്‍ വീടുകൾ തകർന്നു. പ്രദേശത്തെ റോഡുകൾ വെള്ളത്തിനടിയിലായതായും മരങ്ങൾ കടപുഴകിയതായും സാഷി നാട്ടിയാൽ പറഞ്ഞു. ടൺസ് തടാകം കരകവിഞ്ഞൊഴുകി സമീപത്തെ ടിക്കോച്ചി, ടൂണി മാർക്കറ്റുകളില്‍ വെള്ളം കയറി. ശനിയാഴ്‌ച ഉണ്ടായ മണ്ണിടിച്ചിലിൽ സഗ്ളി ഗ്രാമവുമായി ബന്ധിപ്പിക്കുന്ന റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളെ ഹലാര ഖാദ് തടാകത്തിന് മറുവശത്തേക്ക് മാറ്റി. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.