ETV Bharat / bharat

ദേശീയ പൗരത്വ ഭേദഗതിയില്‍ ഭയക്കേണ്ടതില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ - മമത ബാനര്‍ജി

ഇന്നലെ മമത നടത്തിയ ബഹുജന റാലിയില്‍ വന്‍ ജനകീയ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ഗവര്‍ണര്‍-മുഖ്യമന്ത്രി കൂടിക്കാഴ്ചയും ഇന്നു നടക്കും

Citizenship law has no impact on Indian citizens  balm to those facing persecution outside: WB Guv  ദേശീയ പൗരത്വ ഭേദഗതിയില്‍ ഭയക്കേണ്ടതില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍  മമത ബാനര്‍ജി  ദേശീയ പൗരത്വ ഭേദഗതി നിയമം
ദേശീയ പൗരത്വ ഭേദഗതിയില്‍ ഭയക്കേണ്ടതില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍
author img

By

Published : Dec 17, 2019, 10:07 AM IST

കൊൽക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നേതൃത്വത്തില്‍ വലിയ പ്രതിഷേധ റാലിയാണ് ബിഹാറില്‍ നടന്നത്. എന്നാല്‍ നിയമത്തിനനുകൂലമായ നിലപാടാണ് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിന്‍റേത്. ഈ നിയമം ഇന്ത്യയെ ബാധിക്കില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മമത ബഹുജന റാലി നടത്തി തൊട്ടുപിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. മാത്രവുമല്ല മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ട്വിറ്ററിലാണ് ഗവര്‍ണര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സമാധാനവും ഐക്യവും കാത്തു സൂക്ഷിക്കണം. നിയമം ഇന്ത്യന്‍ പൗരനെ ബാധിക്കുന്നില്ല. ഈ നടപടിയില്‍ ആരും വിഷമിക്കേണ്ടതില്ല. വര്‍ഷങ്ങളായി പീഡനങ്ങള്‍ സഹിക്കുന്നവര്‍ക്ക് ഇതൊരാശ്വാസമാണ്. ഇന്ത്യയില്‍ നിന്നും മറ്റൊരിടത്തേക്കും പോകേണ്ടതില്ല. ഗവര്‍ണര്‍ പറയുന്നു.

  • My response to the letter of the Chief Minister has been sent. Looking forward to meeting her tomorrow. Urged her to work in tandem and togetherness in public interest and engage in soul searching. pic.twitter.com/to4JMR4K00

    — Jagdeep Dhankhar (@jdhankhar1) December 16, 2019 " class="align-text-top noRightClick twitterSection" data=" ">

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവരുടെ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും താന്‍ ശുഭാപ്തി വിശ്വാസത്തിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എല്ലാവരും ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കണം.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ മമത ബാനര്‍ജി ഇന്നലെ നടത്തിയ പ്രതിഷേധത്തില്‍ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.