ഡൽഹി: ചൈനയുമായുള്ള സൈനിക നിലപാട് സംബന്ധിച്ച് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി . സംഭവത്തിൽ മോദി സാഹചര്യം നേരിടാതെ ഒഴിഞ്ഞുമാറുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു. ചൈനക്കാർ ലഡാക്കിലെ നമ്മുടെ പ്രദേശം പിടിച്ചെടുത്തു. പ്രധാനമന്ത്രി തികച്ചും നിശബ്ദനാണ്. ഇപ്പോൾ അദ്ദേഹത്തെ കാണ്മാനില്ല എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
കിഴക്കൻ ലഡാക്കിലെ അതിർത്തി സ്ഥിതി സംബന്ധിച്ച് രാഹുൽ ഗാന്ധി കേന്ദ്രത്തെ ചോദ്യം ചെയ്യുന്നത് ഇതാദ്യമല്ല. ലഡാക്കിൽ ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന് രാഹുൽ ഗാന്ധി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനോട് ചോദിച്ചിരുന്നു. അതേസമയം, മേജർ ജനറൽ തലത്തിലുള്ള ചർച്ചകളും ഫീൽഡ് കമാൻഡർമാർ തമ്മിലുള്ള ചർച്ചകളും ഇരുപക്ഷവും ഇന്ന് നടത്തും.